അഹമ്മദിനും മുഹമ്മദിനും ഇനി രണ്ട് തൊട്ടില്‍
റിയാദ്: സൗദിയില്‍ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ ലിബിയന്‍ സയാമീസ് ഇരട്ടകള്‍ക്ക് ഇനി രണ്ടു തൊട്ടിലില്‍ ഉറങ്ങാം. വിജയകരമായി ശസ്ത്രക്രിയ കഴിഞ്ഞ കുരുന്നുകളെ 21 ദിവസത്തിനു ശേഷം ഐ സി യുവില്‍ നിന്നു മാറ്റി. നിലവിലെ ആരോഗ്യ നില തൃപ്തികരമാണ്. ഈ സാഹചര്യത്തിലാണ് ഇരട്ടകളെ വാര്‍ഡിലേക്ക് മാറ്റിയതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രികൂടിയായ ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു. സയാമീസ് ഇരട്ടകളായ അഹമദ്, മുഹമ്മദ് എന്നിവരെ കഴിഞ്ഞ മാസം 14ന് ആണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ […]














