Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

മലയാളി യുവതി ദമ്മാമില്‍ മരിച്ചു

ദമ്മാം: കൊവിഡ് മുക്തി നേടി വിശ്രമിക്കുന്നതിനിടെ ന്യൂമോണിയ ബാധിച്ച മലയാളി യുവതി ഹൃദയാഘതത്തെ തുടര്‍ന്ന് ദമ്മാമില്‍ മരിച്ചു. കോഴിക്കോട് കാരപ്പുറം ആനന്ദ് ഗാര്‍ഡനില്‍ അശ്വതി മോഹന്‍ (35) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ബിപിന്‍ എസ് നായര്‍ ഭര്‍ത്താവാണ്. ന്യൂമോണിയ ബാധിച്ച് വെന്റിലേറ്ററിലായിരുന്ന അശ്വതിയെ സന്ദര്‍ശിക്കാനെത്തിയ മാതാപിതാക്കള്‍ ദമ്മാമിലുണ്ട്. അവസാന പരിശോധനയിലും കൊവിഡ് നെഗറ്റീവായ അശ്വതിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഇതിനുളള നടപടി സാമൂഹിക പ്രവര്‍ത്തകരു ൈനേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

Damam, gulf, Jeddah, Riyad

ഇന്ത്യയില്‍ കൊവാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ ക്വാറന്റൈന്‍ നിര്‍ബന്ധം

റിയാദ്: ഇന്ത്യയില്‍ നിന്ന് കൊവാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദി അറേബ്യയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം. ലോകാരോഗ്യ സംഘടന അംഗീകരിക്കാത്ത വാക്‌സിന്‍ സൗദി അറേബ്യയിലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാകുന്നത്. അതേസമയം, നിരവധി സൗദി പ്രവാസികളും കൊവാക്‌സിന്‍ എടുത്തതോടെ പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് രൂക്ഷമായതോടെ 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സൗദി അറേബ്യ പ്രവേശനം നിരോധിച്ചിരുന്നു. പിന്നീട് 11 രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കി. ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ വിലക്ക് തുടരുകയാണ്.

Damam, Damam, Jeddah, Jeddah, Riyad, Riyad

അക്കൗണ്ടിംഗ് മേഖലയില്‍ 30 ശതമാനം സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയിലെ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍. അക്കൗണ്ടന്റ് തസ്തികയില്‍ അഞ്ചില്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം ബാധകമാണ്. ആറുമാസം മുമ്പാണ് അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പ്രഖ്യാപിച്ചത്. 30 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ 9800 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്കൗണ്ട്‌സ് മാനേജര്‍, ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌സ് മാനേജര്‍, ഓഡിറ്റിംഗ്

Damam, gulf, Jeddah, Riyad

സൗദിയില്‍ ഗാര്‍ഹിക വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക വൈദ്യുതി ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 3.45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുളള നിയന്ത്രണമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും വിദൂര തൊഴില്‍ പദ്ധതി വ്യാപിക്കുകയും ചെയ്തതോടെയാണ് കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക വൈദ്യുതി ഉപയോഗം വര്‍ധിച്ചത്. 2019 ല്‍ രാജ്യത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കു പ്രകാരം 2019ല്‍ല്‍ ആണ് ഏറ്റവും

Damam, gulf, Jeddah, Riyad

സൗദിയിലും ചാവക്കാട് ആഗോള കൂട്ടായ്മ ‘നമ്മള്‍’

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുക്കാര്‍ ആഗോള സൗഹൃദക്കൂട്ട്’ സൗദി അറബ്യയില്‍ രൂപീകരിക്കുന്നു. ചാവക്കാട് പ്രദേശത്തെ സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിനാണ് കൂട്ടായ്മയെന്ന് സംഘടകര്‍ അറിയിച്ചു. കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പ്രോടോകോള്‍ പ്രകാരം നടന്ന യോഗത്തില്‍ ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലിഹ് പാവറട്ടി, നസീര്‍ എ. എം പാലയൂര്‍, ഫാറൂഖ് കെ പി കുഴിങ്ങര, ഹക്കീം മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആരിഫ് വൈശ്യം വീട്ടില്‍ സ്വാഗതവും, ഷാഹിദ് അറക്കല്‍ നന്ദിയും പറഞ്ഞു. കൂട്ടായ്മയില്‍

Damam, gulf, Jeddah, Riyad

ബ്‌ളാക് ഫംഗസ് നിസാരക്കാരനല്ല

ഡോ. ഹസീന ഫുവാദ് കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്ന് നാം ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്. കൊവിഡ് ബാധ നേരിട്ടാല്‍ എന്തൊക്കെ ചെയ്യണമെന്നും നമുക്ക് അറിയാം. എന്നാല്‍ കൊവിഡ് മുക്തി നേടിയവര്‍ നേരിടുന്ന ഫംഗസ് ബാധയെ സംബന്ധിച്ചാണ് ചില കാര്യങ്ങള്‍ പങ്കുവെക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്‌ളാക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസിസ് പ്രത്യക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു. മാത്രമല്ല ബ്‌ളാക് ഫംഗസ് ബാധിച്ച് നിരവധി മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലും കോവിഡാനന്തര രോഗമായി ബ്‌ളാക് ഫംഗസ് കണ്ടുതുടങ്ങി. അതുകൊണ്ടുതന്നെ ഇതിനെ നിസാരമായി

Damam, gulf, Jeddah, Riyad

മെയ് 12 മുതല്‍ വ്യാപാര കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. മെയ് 12 മുതല്‍ ഗ്രോസറി ഷോപ്പുകളിലും ഷോപ്പിംഗ് മാളുശളിലും ജോലി ചെയ്യുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗ മുക്തരായി പ്രതിരോധ ശേഷി കൈവരിച്ചവര്‍, വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്നിവരെ മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ പാടുളളൂവെന്ന് മന്ത്രാലയം തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. ജീവനക്കാരുടെ പേരിലുളള മൊബൈല്‍ ഫോണ്‍ നമ്പരില്‍ രജിസ്റ്റര്‍ ചെയ്ത തവക്കല്‍നാ ആപ്ലിക്കേഷനില്‍ വാക്‌സിന്‍ സ്വീകരിച്ച വിവരം ഉള്‍പ്പെടെ

Damam, gulf, Jeddah, Riyad

സുബൈര്‍കുഞ്ഞു സ്മാരക സ്‌കോളര്‍ഷിപ്പ് പ്രസംഗമത്സരം: വിജയികളെ ആദരിച്ചു

റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി റിസയുടെ നേതൃത്വത്തില്‍ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗമത്സര വിജയികളെ ആദരിച്ചു. ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ നേടിയ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍സ്‌കൂളിലെ ഗണേഷ് മാധവ് രാജേഷ്, അഖ്‌സ ജോണ്‍ കോശി (കാറ്റഗറി 1 മലയാളം), അഞ്ജലി സലീഫ് (കാറ്റഗറി 2 മലയാളം), ഹുദാ ജലീല്‍ (കാറ്റഗറി 1 ഇംഗ്ലീഷ്), ആഖില്‍ ഫഹീം ഹാഷിം (കാറ്റഗറി 2 ഇംഗ്ലീഷ്) എന്നിവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുസഫ്ര്‍ ഹസ്സന്‍ പ്രശംസാഫലകം

Damam, gulf, Jeddah, Riyad

‘കാലത്തിലൂടെ ഒരു യാത്ര’ : അല്‍ ഉലയില്‍ ബൃഹത് പദ്ധതി

റിയാദ്: സൗദി അറേബ്യയിലെ പൈതൃക നഗരമായ അല്‍ ഉലയുടെ പെരുമയും പ്രകൃതി ഭംഗിയും വിളംബരം ചെയ്യുന്ന ബൃഹത് പദ്ധതിയുടെ രൂപരേഖ പ്രകാശനം ചെയ്തു. ‘കാലത്തിലൂടെ ഒരു യാത്ര’ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി രൂപരേഖ കിരീടാവകാശിയും അല്‍ ഉല റോയല്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് പ്രകാശനം ചെയ്തത്. പൈതൃക നഗരത്തിന്റെ സംസ്‌കാരം, പ്രകൃതി സൗന്ദര്യം, കല എന്നിവ വീണ്ടെടുത്ത് അല്‍ ഊലയെ അന്താരാഷട്ര ലക്ഷ്യസ്ഥാനമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഷന്‍

Damam, gulf, Jeddah, Riyad

കാലാവസ്ഥയില്‍ മാറ്റം: സൗദിയില്‍ പൊടിക്കാറ്റ്

റിയാദ്: സൗദി അറേബ്യയില്‍ അനുഭവപ്പെട്ട കനത്ത പൊടിക്കാറ്റ് വിവിധ സ്ഥലങ്ങളില്‍ കനത്ത നാശം വിതച്ചു. തലസ്ഥാനമായ റിയാദ് പ്രവിശ്യയില്‍ ആഞ്ഞു വീശിയ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി. വടക്കന്‍ സൗദിയിലെ അറാര്‍, റഫ്ഹ, തുറൈഫ്, അല്‍ ഉവൈയ്കില എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ആഞ്ഞൂവീശിയ കാറ്റില്‍ ഇലക്ട്രിസിറ്റി പോസ്റ്റുകള്‍ നിലംപതിച്ചു. പല സ്ഥലങ്ങളിംു വൈദ്യുതി ബന്ധം തകരാറിലായി. ഈത്തപ്പന ഉള്‍പ്പെടെ നിരവധി കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടവും സംഭവിച്ചു. വൈദ്യുതി പുനസ്ഥാപിച്ചുവരുന്നതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. ഗതാഗത തടസ്സം

Damam, gulf, Jeddah, Riyad

അമേരിക്കന്‍ സമാധാന നിര്‍ദേശം അംഗീകരിക്കില്ലെന്ന് ഹൂതികള്‍

റിയാദ്: യമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കയുടെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൂതികള്‍. സൗദി അറേബ്യയുടെയും ഐക്യരാഷ്ട്ര സഭയുടെയും കാഴ്ചപ്പാടുകളാണ് അമേരിക്കയും മുന്നോട്ടുവെക്കുന്നത്. നിര്‍ദ്ദേശങ്ങളില്‍ പുതുതായി ഒന്നുമില്ലെന്നും ഹൂതി വക്താവ് മുഹമ്മദ് അബ്ദുല്‍സലാം അല്‍മസിറ പറഞ്ഞു. അമേരിക്കന്‍ നിര്‍ദ്ദേശം വെടി നിര്‍ത്തല്‍ അവസാനിപ്പിക്കാനോ ഉപരോധം പിന്‍വലിക്കാനോ സഹായിക്കില്ല. മാത്രമല്ല ഉപരോധം പുനരാരംഭിക്കുന്നതിലേക്ക് നയിക്കുമെന്നും ഹൂതി വക്താവ് പറഞ്ഞു. യെമന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമത്തിന് സൗദി ഭരണ നേതൃത്വം പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രതിനിധി സംഘത്തിലെ ലെന്‍ഡര്‍കിംഗ്

Damam, gulf, Jeddah, Riyad

മെയ് 17 മുതല്‍ സൗദിയിലേക്ക് വിമാന സര്‍വീസ്; ഗാക സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസ് മെയ് 17ന് പൂര്‍ണമായും പുനരാംരംഭിക്കും. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിസിഎ) ഇതുസംബന്ധിച്ച സ്ഥിരീകരണം 2021 മാര്‍ച്ച് 10ന് പുറപ്പെടുവിച്ച 53544/4 സര്‍ക്കുലറില്‍ വ്യക്തമാക്കി. മെയ് 17 പുലര്‍ച്ചെ ഒരു മണി മുതല്‍ വ്യോമ ഗതാഗതം പൂര്‍ണമായി ആരംഭിക്കുമെന്നാണ് ജിസിഎ സര്‍ക്കുലര്‍. മാര്‍ച്ച് 31ന് വ്യോമ ഗതാഗതം പുനരാരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ജനുവരി 12ന് 38453/4 സര്‍ക്കുലറും പുറപ്പെടുവിച്ചു. എന്നാല്‍ ജനിതക മാറ്റം

Damam, gulf, Jeddah, Riyad

ഹൂതി ഭീകരത ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരായ അക്രമണം: സൗദി മന്ത്രിസഭ

റിയാദ്: എണ്ണ എത്പ്പാദന കേന്ദ്രങ്ങള്‍ക്കെതിരെയുളള ഹൂതി ഭീകരാക്രമണം ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരായ ആക്രമണമാണെന്ന് സൗദി മന്ത്രിസഭാ യോഗം കുറ്റപ്പെടുത്തി. ഇറാന്‍ പിന്തുണയോടെ സാധാരണക്കാരെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം നിലകൊളളണമെന്നും മന്ത്രിസഭ ആഹ്വാനം ചെയ്തു. സൗദി അതിര്‍ത്തി ഗ്രാമങ്ങളിലേക്കും അരാംകോ എണ്ണ ഉത്പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയും ഹൂതികള്‍ ഒരാഴ്ചക്കിടെ പല തവണ അക്രമണത്തിന് ശ്രമിച്ചിരുന്നു. റാസ്തനുര തുറമുഖം, ദഹ്‌റാനിലെ ജനവാസ കേന്ദ്രം എന്നിവ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. സമുദ്ര

Damam, gulf, Jeddah, Riyad

ഓ.ഐ.സി.സി.സി. ജി.കാര്‍ത്തികേയന്‍ അനുസ്മരണം

റിയാദ്: രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം കല, സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലുമൊക്കെ വ്യക്തി മുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭയാണ് ജെ. കാര്‍ത്തികേയനെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഓണ്‍ലൈനില്‍ നടന്ന യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥ് എം എല്‍. എ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അദ്യക്ഷത വഹിച്ചു. മുഹമ്മദലി മണ്ണാര്‍കാട്, അബ്ദുല്ല വല്ലാഞ്ചിറ, റസാഖ് പൂക്കോട്ടുംപാടം, സജി കായംകുളം, സലിം കളക്കര, യഹിയ കൊടുങ്ങലൂര്‍, ഷംനാദ്

Scroll to Top