Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു
Damam, gulf, Jeddah, Riyad

യോഗാ സഹകരണം: ഇന്ത്യ-സൗദി ധാരണാ പത്രം ഒപ്പുവെച്ചു

റിയാദ്: ഇന്ത്യയും സൗദിയും യോഗാ സഹകരണത്തിന് ധാരണാ പത്രം ഒപ്പുവെച്ചു. അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിനിടെയാണ് കരാര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ധാരണാ പത്രം ഒപ്പുവെക്കുന്നതെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. യോഗാ ഗവേഷണം, ഉന്നത പഠനം, സൗദിയില്‍ പരിശീലനത്തിനുളള മാര്‍ഗരേഖകള്‍, യോഗ സാധ്യതകള്‍, അന്താരാഷ്ട്ര പ്രചാരണം എന്നിവക്കാണ് ഇന്ത്യാ-സൗദി യോഗ സഹകരണ ധാരണാ പത്രം ഒപ്പുവെച്ചത്. സൗദി കായിക മന്ത്രാലയത്തിന് വേണ്ടി ലീഡേഴ്‌സ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ഫൈസല്‍ ഹമ്മാദും ഇന്ത്യക്കു […]

Damam, gulf, Jeddah, Riyad

കൊവിഡ്: ഇന്ത്യ ഹൈ റിസ്‌ക് വിഭാഗത്തിലെന്ന് സൗദി പബ്‌ളിക് ഹെല്‍ത് അതോറിറ്റി

ഇന്ത്യയെ കൊവിഡ് വൈറസ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യ. സൗദി പബ്‌ളിക് ഹെല്‍ത് അതോറിറ്റിയാണ് 69 രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ ബഹ്‌റൈന്‍ ഉള്‍പ്പെടെ 11 അറബ് രാജ്യങ്ങളും ഉള്‍പ്പെടും. ഇന്ത്യക്കാര്‍ ഇടത്താവളമാക്കി സൗദിയിലേക്ക് പോകാന്‍ തെരഞ്ഞെടുത്തിരുന്ന മാല്‍ദ്വീവ്‌സ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. അതേസമയം, ജൂലൈ അവസാനമോ ആഗസ്ത് ആദ്യവാരമോ ഇന്ത്യ-സൗദി വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്. പബ്‌ളിക് ഹെല്‍ത് അതോറിറ്റിയുടെ തീരുമാനം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.

Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര യോഗാ ദിനം; റിയാദ് ഇന്ത്യന്‍ എംബസിയില്‍ ചിത്ര പ്രദര്‍ശനം

റിയാദ്: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ ആരംഭിച്ച ത്രിദിന ചിത്ര പ്രദര്‍ശനം അംബാസഡര്‍ ഡോ.ഓൗസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സൗദി കലാകാരികളുടെ കൂട്ടായ്മ സിനെര്‍ജിയും ഇന്റര്‍നാഷണല്‍ യോഗാ കഌും സംയുക്തമായാണ് ചിത്രപ്രദര്‍ശനം ഒരുക്കിയത്. യോഗ, സൗദിഇന്ത്യ സംസ്‌കാരം എന്നിവ പ്രമേയമാക്കിയ അന്‍പത് ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുളളത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. വൈകുന്നേരം 4 മുതല്‍ 8 വരെ പ്രദര്‍ശന നഗരിയില്‍ പ്രവേശനം അനുവദിക്കും. യോഗ ദിനാഘോഷങ്ങളുടെ ഔപചാരിക

Damam, gulf, Jeddah, Riyad

യോഗ സഹകരണത്തിന് ഇന്ത്യ-സൗദി കരാര്‍

റിയാദ്: ഇന്ത്യയും സൗദിയും യോഗാ സഹകരണത്തിന് ധാരണാ പത്രം ഒപ്പുവെക്കുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ധാരണാ പത്രം ഒപ്പുവെക്കുന്നത്. യോഗാ ഗവേഷണം, ഉന്നത പഠനം, സൗദിയില്‍ പരിശീലനത്തിനുളള മാര്‍ഗരേഖകള്‍, യോഗ സാധ്യതകള്‍, അന്താരാഷ്ട്ര പ്രചാരണം എന്നിവക്കാണ് ധാരണാ പത്രം. സൗദി കായിക മന്ത്രാലയത്തിന് വേണ്ടി ലീഡേഴ്‌സ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ഫൈസല്‍ ഹമ്മാദും ഇന്ത്യക്കു വേക്കു വേണ്ടി അംബാസഡര്‍ ഡോ. ഔാസാഫ് സഈദും കരാറില്‍ ഒപ്പുവെക്കും. കരാര്‍ പ്രകാരം

Damam, gulf, Jeddah, Riyad

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; ആശങ്ക അകറ്റണം: കെഎംസിസി

റിയാദ് : പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിക്കണമെന്ന് സൗദി കെഎംസിസി സര്‍ക്കാരിനോടാവശ്യപ്പെട്ടു. കോവിഡ് വാക്‌സിഷേന്‍ സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിന്‍ കൊടുത്ത തിയതി, ബാച്ച് നമ്പര്‍, വാക്‌സിന്റെ പേര് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന സംവിധാനം നാളെ മുതല്‍ നടപ്പിലാക്കുമെന്നത് ശുഭ വാര്‍ത്തയാണ്. ഇതുമായി ബന്ധപ്പെട്ട് കെഎംസിസി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, നോര്‍ക്ക സി ഇ ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കോവിന്‍, ഇ ഹെല്‍ത്ത് പോര്‍ട്ടലുകള്‍ ലിങ്ക് ചെയ്യണമെന്നും

Damam, gulf, Jeddah, Riyad

വായനദിനം

നിഖില സമീർ തൊട്ട് തലോടിയിട്ടില്ലെന്നുകേഴും പൊടിപേറുംപുസ്തക കുഞ്ഞുങ്ങൾ ! തുടങ്ങിയ വായനപൂർത്തിയായിട്ടില്ലെന്നുഎണ്ണം ഒടുങ്ങാത്തപുസ്തകനിരകൾനിറയുമലമാര ! വരികൾക്കിടയിൽവായിച്ചില്ലെന്നുവായിച്ചു തീർത്തടച്ചപുസ്തകങ്ങൾ ! ആത്മാവറിഞ്ഞുവായിച്ചില്ലെന്നുആവർത്തിച്ച്വായിച്ചു വെച്ചപുസ്തകങ്ങൾ ! ബോധപൂർവ്വമുള്ളവായന ഉൾക്കാമ്പിനെആസ്വദിക്കുവാൻഉതകുമെന്ന്ജ്ഞാനികൾ ! അവനവനെയുംചുറ്റുമുള്ള പ്രകൃതിയെയുംദിനേന വായിക്കണമെന്നുകുഞ്ഞുണ്ണി മാഷ് .നിന്നെ സൃഷ്ടിച്ച നാഥന്റെനാമത്തിൽ വയിക്കുവീൻഎന്ന് പ്രപഞ്ചനാഥൻ . തൊട്ടു തലോടി പോലുംനോക്കാത്ത പുസ്തകാലമാരഅലങ്കരിച്ചുസാമൂഹികമാധ്യമത്തിലൊരു പോസ്റ്റ്. ലൈകും കമെന്റുംആയിരത്തിലെത്തിയോന്ന്ഇടയ്ക്കിടെ തുറന്ന് നോട്ടം ! അടുത്ത വായനാ ദിനത്തിലെവൈറൽ പോസ്റ്റും സ്വപ്നംകണ്ടൊരു സുഖ സുഷുപ്തി !ശാന്തം ,സൗമ്യം വായനദിനം..

Damam, gulf, Jeddah, Riyad

അല്‍ ഖസീമില്‍ മീഡിയാ ഫോറം നിലവില്‍ വന്നു

ബുറൈദ : അല്‍ ഖസീം ഇന്ത്യന്‍ മീഡിയാ ഫോറം (കിംഫ്) രൂപീകരിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടി മാധ്യമ പ്രവര്‍ത്തകന്‍ ശരീഫ് തലയാട് ഉദ്ഘാടനം ചെയ്തു. പത്ര ദൃശ്യ മാധ്യമങ്ങള്‍ സമൂഹത്തിന്റെ കണ്ണാടിയാകണമെന്ന് അദ്ദേഹം പറഞ്ഞു.. യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്ത വാര്‍ത്തകള്‍ നല്‍കി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിലേക്ക് മാധ്യമ പ്രവര്‍ത്തനം വലിച്ചിഴക്കുന്ന പ്രവണത ഉണ്ടാകരുത്. യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന തരത്തില്‍ മാധ്യമ പ്രവര്‍ത്തനം സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഖസീമിലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയില്‍ പങ്കെടുത്തു. മീഡിയ ഫോറം

Damam, gulf, Jeddah, Riyad

കെ.സുധാകരന്റെ നിയമനം പുത്തനുണര്‍വ് നല്‍കും: റിയാദ് ഓ.ഐ.സി.സി

റിയാദ്: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ നേതൃത്വത്തിന് ഒഐസിസി സെന്‍ട്രല്‍ കമ്മററി അഭിവാദ്യം അര്‍പ്പിച്ച് പ്രത്യേക യോഗം ചേര്‍ന്നു. പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു. പ്രവത്തകര്‍ക്ക് പുത്തനുണര്‍വു നല്‍കാന്‍ ശേഷിയുള്ള കരുത്തുറ്റ നേതൃത്വമാണ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ നേത്രത്വമെന്ന് അനുമോദന ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റും, പി. ടി.തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ധിക്ക് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി

Damam, gulf, Jeddah, Riyad

ബാച് നമ്പര്‍ ചേര്‍ത്ത കൊവിഡ് സര്‍ട്ടിഫിക്കേറ്റ് ഉടന്‍ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പരിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്‌ഡേഷന്‍ നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും

Damam, gulf, Jeddah, Riyad

മലയാളി യുവതി ദമ്മാമില്‍ മരിച്ചു

ദമ്മാം: കൊവിഡ് മുക്തി നേടി വിശ്രമിക്കുന്നതിനിടെ ന്യൂമോണിയ ബാധിച്ച മലയാളി യുവതി ഹൃദയാഘതത്തെ തുടര്‍ന്ന് ദമ്മാമില്‍ മരിച്ചു. കോഴിക്കോട് കാരപ്പുറം ആനന്ദ് ഗാര്‍ഡനില്‍ അശ്വതി മോഹന്‍ (35) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ബിപിന്‍ എസ് നായര്‍ ഭര്‍ത്താവാണ്. ന്യൂമോണിയ ബാധിച്ച് വെന്റിലേറ്ററിലായിരുന്ന അശ്വതിയെ സന്ദര്‍ശിക്കാനെത്തിയ മാതാപിതാക്കള്‍ ദമ്മാമിലുണ്ട്. അവസാന പരിശോധനയിലും കൊവിഡ് നെഗറ്റീവായ അശ്വതിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഇതിനുളള നടപടി സാമൂഹിക പ്രവര്‍ത്തകരു ൈനേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

Damam, gulf, Jeddah, Riyad

ഇന്ത്യയില്‍ കൊവാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ ക്വാറന്റൈന്‍ നിര്‍ബന്ധം

റിയാദ്: ഇന്ത്യയില്‍ നിന്ന് കൊവാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദി അറേബ്യയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം. ലോകാരോഗ്യ സംഘടന അംഗീകരിക്കാത്ത വാക്‌സിന്‍ സൗദി അറേബ്യയിലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാകുന്നത്. അതേസമയം, നിരവധി സൗദി പ്രവാസികളും കൊവാക്‌സിന്‍ എടുത്തതോടെ പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് രൂക്ഷമായതോടെ 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സൗദി അറേബ്യ പ്രവേശനം നിരോധിച്ചിരുന്നു. പിന്നീട് 11 രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കി. ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ വിലക്ക് തുടരുകയാണ്.

Damam, gulf, Jeddah, Riyad

ഹമീദ് സലീമിന് ‘സവ’ യാത്രയയപ്പ്

ജിദ്ദ: മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സൗദി ആലപ്പുഴ വെല്‍ഫയര്‍ അസ്സോസിയേഷന്‍ (സവ) എക്‌സിക്യൂട്ടീവ് അംഗവും സവാ ഹജ്ജ് സെല്‍ കോര്‍ഡിനേറ്ററുമായിരുന്ന ഹമീദ് സലീമിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി. കൊവിഡ് പ്രോടോകോള്‍ പ്രകാരം ജിദ്ദ റോള്‍സ് ആന്റ് കബാബ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വൈസ് കോണ്‍സല്‍ മാലതി ഗുപ്ത ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സലാം കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. സവായുടെ ഉപഹാരം മാലതി ഗുപ്ത ഹമീദ് സലീമിന്

Damam, gulf, Jeddah, Riyad

കൊവിഡ് സര്‍ട്ടിഫിക്കേറ്റില്‍ ബാച് നമ്പര്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

റിയാദ്: കേരള സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കേറ്റില്‍ ബാച് നമ്പര്‍ ഉള്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സൗദി പ്രവാസികള്‍ക്ക് ആശ്വാസമാകും. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കേരള സര്‍ക്കാര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് പരിഷ്‌കരിക്കണമെന്ന് സൗദിടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കേറ്റില്‍ വാക്‌സിന്റെ ബാച് നമ്പരും തീയതിയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ സര്‍ട്ടിഫിക്കേറ്റ് അംഗീകരിച്ചിരുന്നില്ല. ഇതുസംബന്ധിച്ച്

Damam, gulf, Jeddah, Riyad

സര്‍ട്ടിഫിക്കറ്റുകള്‍ ഏകീകൃത ഡാറ്റാബേസില്‍ നിന്നു ലഭ്യമാക്കണം

റിയാദ്: കൊവിഡ് സര്‍ട്ടിഫിക്കേറ്റ് പരിഷ്‌കരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സൗദിയിലെ പ്രവാസികള്‍ സ്വാഗതം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്യുന്നതിന് പകരം ഏകീകൃത സര്‍ട്ടിഫിക്കേറ്റ് അനുവദിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും രണ്ട് ഡാറ്റാ ബേസുകളില്‍ നിന്ന് സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്യുന്നത് പ്രവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഏപ്രില്‍ അവസാനം വരെ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്കും രണ്ടാം ഡോസിന് മുന്‍ഗണന ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇ ഹെല്‍ത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രണ്ടു സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുന്നത്. ഇതിന്

Scroll to Top