പി എം എഫ് റിയാദില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: അന്നം തരുന്ന നാടിനു കൈത്താങ്ങും കാരുണ്യവും ചൊരിഞ്ഞ് പ്രവാസി മലയളി ഫെഡറേഷന്‍. ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വന്തത്രദിനത്തോടനുബന്ധിച്ചു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചാണ് കാരുണ്യ ഹസ്തമൊരുക്കിയത്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുമേസി കിംങ് സൗദ് മെഡിക്കല്‍ സിറ്റിയിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ബ്ലഡ് ഡോണേഷന്‍ സെന്റര്‍ ഇന്‍ ചാര്‍ജ് ഫൈസ് മുത്തൈരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകളില്‍ നിന്നു നൂറിലധികം പ്രവര്‍ത്തകര്‍ രക്തദാനത്തില്‍ പങ്കെടുത്തു. പി എം എഫ് ഗ്ലോബല്‍ അംഗം റാഫി പാങ്ങോട്, […]













