Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

gulf

Damam, gulf, Jeddah, Riyad

ഹമീദ് സലീമിന് ‘സവ’ യാത്രയയപ്പ്

ജിദ്ദ: മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സൗദി ആലപ്പുഴ വെല്‍ഫയര്‍ അസ്സോസിയേഷന്‍ (സവ) എക്‌സിക്യൂട്ടീവ് അംഗവും സവാ ഹജ്ജ് സെല്‍ കോര്‍ഡിനേറ്ററുമായിരുന്ന ഹമീദ് സലീമിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി. കൊവിഡ് പ്രോടോകോള്‍ പ്രകാരം ജിദ്ദ റോള്‍സ് ആന്റ് കബാബ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വൈസ് കോണ്‍സല്‍ മാലതി ഗുപ്ത ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ സലാം കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. സവായുടെ ഉപഹാരം മാലതി ഗുപ്ത ഹമീദ് സലീമിന് […]

Damam, gulf, Jeddah, Riyad

കൊവിഡ് സര്‍ട്ടിഫിക്കേറ്റില്‍ ബാച് നമ്പര്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

റിയാദ്: കേരള സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കേറ്റില്‍ ബാച് നമ്പര്‍ ഉള്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സൗദി പ്രവാസികള്‍ക്ക് ആശ്വാസമാകും. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കേരള സര്‍ക്കാര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് പരിഷ്‌കരിക്കണമെന്ന് സൗദിടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കേറ്റില്‍ വാക്‌സിന്റെ ബാച് നമ്പരും തീയതിയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ സര്‍ട്ടിഫിക്കേറ്റ് അംഗീകരിച്ചിരുന്നില്ല. ഇതുസംബന്ധിച്ച്

Damam, gulf, Jeddah, Riyad

സര്‍ട്ടിഫിക്കറ്റുകള്‍ ഏകീകൃത ഡാറ്റാബേസില്‍ നിന്നു ലഭ്യമാക്കണം

റിയാദ്: കൊവിഡ് സര്‍ട്ടിഫിക്കേറ്റ് പരിഷ്‌കരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സൗദിയിലെ പ്രവാസികള്‍ സ്വാഗതം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്യുന്നതിന് പകരം ഏകീകൃത സര്‍ട്ടിഫിക്കേറ്റ് അനുവദിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും രണ്ട് ഡാറ്റാ ബേസുകളില്‍ നിന്ന് സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്യുന്നത് പ്രവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഏപ്രില്‍ അവസാനം വരെ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്കും രണ്ടാം ഡോസിന് മുന്‍ഗണന ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇ ഹെല്‍ത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രണ്ടു സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുന്നത്. ഇതിന്

Damam, gulf, Jeddah, Riyad

വിദേശങ്ങളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ മുഖിം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി

വിദേശ രാജ്യങ്ങളില്‍ നിന്നു സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഉറപ്പു വരുത്തും. ഇതിനായി മുഖിം പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. വിമാന മാര്‍ഗം സൗദിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് ബോര്‍ഡിംഗ് പാസ് വിതരണം ചെയ്യുന്നതിന് മുമ്പ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പരിശോധിക്കണമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. റസിഡന്റ് പെര്‍മിറ്റുളള വിദേശ പൗരന്‍മാര്‍, അവരുടെ ആശ്രിത വിസയിലുളളവര്‍, സന്ദര്‍ശക വിസയിലുളളവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലുളളവരും ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖിം

Damam, gulf, Jeddah, Riyad

വാക്‌സിനെടുത്തവര്‍ക്ക് മാത്രം ഷോപ്പിംഗ് മാളില്‍ പ്രവേശനം

റിയാദ്: കൊവിഡ് പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ ഷോപ്പിംഗ് മാമളുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഒരു ഡോസ് എടുത്തവര്‍ക്ക് പ്രവേശനം അനുവദിക്കും. രാജ്യത്ത് ഇതുവരെ 40 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാനാണ് കാമ്പയിന്‍ പുരോഗമിക്കുന്നത്. തവക്കല്‍നാ ആപ്ലിക്കേഷന്‍ പരിശോധിച്ച് കൊവിഡ് പ്രതിരോധ ശേഷി നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയും. നിലവില്‍ ഷോപിംഗ് മാളുകളില്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ പെട്രോള്‍ ഉപഭോഗം കുറഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം പെട്രോള്‍ ഉപഭോഗം കുറഞ്ഞതായി ഊര്‍ജ്ജ മന്ത്രാലയം. 2019നെ അപേക്ഷിച്ച് 31.6 ദലശക്ഷം ബാരലിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയില്‍ രണ്ട് ഇനങ്ങളിലാണ് പെട്രോള്‍ വിതരണണ ചെയ്യുന്ന്. 91, 95 0ഇനങ്ങളിലുളള പെട്രോളിന്റെ ഉപഭോഗത്തില്‍ 16.3 ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷം രേഷപ്പെടുത്തിയത്. 2019ല്‍ 194.1 ദശലക്ഷം ബാരലായിരുന്നു ഉപഭോഗം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 162.4 ആയി കുറഞ്ഞു. ശരാശരി പ്രതിമാസം 26.33 ലക്ഷം

Damam, gulf, Jeddah, Riyad

ജൂണ്‍ 15 മുതല്‍ സൗദിയില്‍ ഉച്ച വിശ്രമ നിയം പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ ഉച്ച വിശ്രമ നിയമം ജൂണ്‍15ന് നിലവില്‍ വരും. അന്തരീക്ഷ താപം വര്‍ധിച്ചതോടെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് നിയമം നടപ്പിലാക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ച വിശ്രമ നിയമം മൂന്ന് മാസം നീണ്ടു നില്‍ക്കും. ഉച്ചയ്ക്ക് പന്ത്രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിയമ ലംഘനമാണ്. ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനാ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ മന്ത്രാലയത്തിന്റെ മൊബൈല്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ അന്തരീക്ഷ താപം ഉയരും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ അന്തരീക്ഷ ഊക്ഷ്മാവ് ഗണ്യമായി വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും അന്തരീക്ഷ താപം അമ്പത് ഡിഗ്രിയിലേക്ക് ഉയരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സൗദിയില്‍ വരണ്ട കാലാവസ്ഥക്കൊപ്പം അന്തരീക്ഷ താപം ഗണ്യമായി ഉയരും. വരും ദിവസങ്ങളില്‍ കൊടും ചൂടിനും ഉഷ്ണക്കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ അന്തരീക്ഷ താപത്തില്‍ വര്‍ധനവ് രേഖപ്പെടുത്തും. തീര :പദേശങ്ങളില്‍ ഉഷ്ണക്കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. പകല്‍ സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍

Damam, Damam, Jeddah, Jeddah, Riyad, Riyad

അക്കൗണ്ടിംഗ് മേഖലയില്‍ 30 ശതമാനം സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയിലെ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍. അക്കൗണ്ടന്റ് തസ്തികയില്‍ അഞ്ചില്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം ബാധകമാണ്. ആറുമാസം മുമ്പാണ് അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പ്രഖ്യാപിച്ചത്. 30 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ 9800 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്കൗണ്ട്‌സ് മാനേജര്‍, ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌സ് മാനേജര്‍, ഓഡിറ്റിംഗ്

Damam, gulf, Jeddah, Riyad

കാലാവധി കഴിഞ്ഞ സൗദി വിസിറ്റ് വിസ സൗജന്യമായി പുതുക്കും

റിയാദ്: കൊവിഡിനെ തുടര്‍ന്ന് യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളില്‍ നിന്നുളളവരുടെ വിസിറ്റ് വിസ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് സൗദി സന്ദര്‍ശിക്കാന്‍ വിസ നേടിയവര്‍ക്ക് ഏറെ ആശ്വാസമാണ് മന്ത്രാലയത്തിന്റെ തീരുമാനം. സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശ തൊഴിലാളികളുടെ എക്‌സിറ്റ് റീ എന്‍ട്രി വിസയും വിസ കാലാവധിയും ജൂലൈ 31 വരെ ദീര്‍ഘിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. വിസിറ്റ് വിസ കാലാവധിയും ജൂലൈ 31വരെ ദീര്‍ഘിപ്പിക്കും.

Damam, gulf, Jeddah, Riyad

സൗദിയില്‍ ഗാര്‍ഹിക വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക വൈദ്യുതി ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 3.45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുളള നിയന്ത്രണമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും വിദൂര തൊഴില്‍ പദ്ധതി വ്യാപിക്കുകയും ചെയ്തതോടെയാണ് കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക വൈദ്യുതി ഉപയോഗം വര്‍ധിച്ചത്. 2019 ല്‍ രാജ്യത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കു പ്രകാരം 2019ല്‍ല്‍ ആണ് ഏറ്റവും

Damam, gulf, Jeddah, Riyad

അഫ്ഗാന്‍ സമാധാനം: മക്കയില്‍ കരാര്‍ ഒപ്പുവെച്ചു

മക്ക: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് മുസ്‌ലിം വേള്‍ഡ് ലീഗിന്റെ നേതൃത്വത്തില്‍ സമാധാന കരാര്‍ ഒപ്പുവെച്ചു. അഫ്ഗാന്‍ ജനതക്കിടയില്‍ അനുരജ്ഞനം സാധ്യമാക്കുകയാണ് ലക്ഷ്യം. അഫ്ഗാനിലെ മുതിര്‍ന്ന പണ്ഡിതന്‍മാരും പാക് മന്ത്രിയും പങ്കെടുത്ത സമ്മേളനത്തിന് സൗദി അറേബ്യ ആണ് മുന്‍കൈ എടുത്തത്. അഫ്ഗാന്‍ സമാധാന പ്രഖ്യാപന കരാറില്‍ പാക്ക് ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. നൂര്‍ അല്‍ ഹഖ് ഖാദ്രിയും അഫ്ഗാന്‍ ഹജ്ജ് മന്ത്രി ഷെയ്ഖ് മുഹമ്മദ് കാസിം ഹാലിമിയും ഒപ്പുവെച്ചു. മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും

Damam, gulf, Jeddah, Riyad

അല്‍ഖര്‍ജ് ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ഉമ്മത്തൂരിന് യാത്രയയപ്പ്

അല്‍ഖര്‍ജ്: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അല്‍ഖര്‍ജ് ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ഉമ്മത്തൂരിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 1992 മുതല്‍ അല്‍ഖര്‍ജിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ മത, സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കുഞ്ഞിമുഹമ്മദെന്ന് പ്രവാസ ലോകത്തെ പുതുതലമുറക്ക് മാതൃകയാണെന്ന് ഉപഹാരം സമ്മാനിച്ച റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ അഡ്വ.ഹബീബ് റഹ്മാന്‍ പറഞ്ഞു. ആര്‍.ഐ.സി.സി കണ്‍വീന്‍ ഉമര്‍ ശരീഫ്, മുഹിയുദ്ദീന്‍ അരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഖുര്‍ആന്‍ ഹദീസ്

Damam, gulf, Jeddah, Riyad

സൗദിയിലും ചാവക്കാട് ആഗോള കൂട്ടായ്മ ‘നമ്മള്‍’

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുക്കാര്‍ ആഗോള സൗഹൃദക്കൂട്ട്’ സൗദി അറബ്യയില്‍ രൂപീകരിക്കുന്നു. ചാവക്കാട് പ്രദേശത്തെ സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിനാണ് കൂട്ടായ്മയെന്ന് സംഘടകര്‍ അറിയിച്ചു. കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പ്രോടോകോള്‍ പ്രകാരം നടന്ന യോഗത്തില്‍ ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലിഹ് പാവറട്ടി, നസീര്‍ എ. എം പാലയൂര്‍, ഫാറൂഖ് കെ പി കുഴിങ്ങര, ഹക്കീം മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആരിഫ് വൈശ്യം വീട്ടില്‍ സ്വാഗതവും, ഷാഹിദ് അറക്കല്‍ നന്ദിയും പറഞ്ഞു. കൂട്ടായ്മയില്‍

Scroll to Top