Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

gulf

Damam, gulf, Jeddah, Riyad

ആരോഗ്യ രക്ത സാക്ഷി ദിനം

മാര്‍ച്ച് 2 ഇനിമുതല്‍ സൗദി അറേബ്യയില്‍ ആരോഗ്യ രക്ത സാക്ഷി ദിനമാണ്. 2020 മാര്‍ച്ച് രണ്ടിനാണ് രാജ്യത്ത് ആദ്യം കൊവിഡ് വൈറസ് കണ്ടെത്തിയത്. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി എത്തിയ സൗദി പൗരനായിരുന്നു വൈറസ് ബാധ. കിംഗ് ഫഹദ് കോസ്‌വേ വഴി റോഡ്മാര്‍ഗം സൗദിയില്‍ പ്രവേശിക്കുമ്പോള്‍ ഇറാന്‍ സന്ദര്‍ശിച്ച വിവരം ഇയാള്‍ വെളിപ്പെടുത്തിയിരുന്നില്ല. പശ്ചിമേഷ്യയില്‍ കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ രൂക്ഷമായി അനുഭവപ്പെട്ടത് ഇറാനിലായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇറാന്‍ […]

Damam, gulf, Jeddah, Riyad

പ്രവാസി സാംസ്‌കാരിക വേദിക്ക് പുതിയ ഭാരവാഹികള്‍

റിയാദ്: പ്രവാസി സാംസ്‌കാരിക വേദി റിയാദ് വെസ്റ്റ് മേഖല കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിഹാബ് കുണ്ടൂര്‍ (പ്രസി.), ബാരിഷ് ചെമ്പകശ്ശേരി (ജന.സെക്ര.), അബ്ദുല്‍ സലീം. പി (ട്രഷറര്‍), റുക്‌സാന ഇര്‍ഷാദ്, ഷമീര്‍ മേലേതില്‍, (രാഷ്ട്രീയ കാര്യം) എന്നിവരെ വൈസ് പ്രസിഡന്റുമാരായും സനിത മുസ്തഫ (ജോ.സെക്രട്ടറി), സബ്‌ന ലത്തീഫ് (സത്രീ ശാക്തീകരണം), ഇര്‍ഷാദ് പി.പി (ജനസേവനം), ആസിഫ് കക്കോടി (പി ആര്‍ &മീഡിയ ), മുഫീദ് (കലാ കായികം ) ഷാനിദ് അലി (എച് ആര്‍ ഡി)

Damam, gulf, Jeddah, Riyad

പിണറായി സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിച്ചു: റിയാദ് യു ഡി എഫ്

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള ആഹ്വാനവുമായി റിയാദില്‍ യു ഡി എഫ് നിലവില്‍ വന്നു. കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെയും വികസനവിരുദ്ധ നിലപാടുകള്‍ക്കെതിരെയും പ്രവാസി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെയും പ്രവാസലോകത്ത് ശക്തമായ കാമ്പയിന്‍ നടത്തും. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പ്രവാസികളുടെ നീറുന്ന വിഷയങ്ങള്‍ പരിഗണിക്കാതെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ പ്രവാസി പുനരധിവാസ പദ്ധതിതകളൊന്നും നടപ്പിലാക്കാതെ പ്രവാസികളെയും കുടുംബങ്ങളെയും വഞ്ചിച്ച ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താകും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

Damam, gulf, Jeddah, Riyad

‘നിര്‍ഭയ ജീവിതം; സുരക്ഷിത സമൂഹം’ ഇസ്ലാഹീ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

റിയാദ്: വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ‘നിര്‍ഭയ ജീവിതം; സുരക്ഷിത സമൂഹം’ ത്രൈമാസ കാമ്പയിന്റെ ഭാഗമാ സൗദി പ്രവാസി സംഗമത്തിന്റെ ഭാഗമായി നടന്ന പരിപാടിജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡണ്ട് അര്‍ഷദ് ബിന്‍ ഹംസ ഉദ്ഘാടനം ചെയ്തു. സമകാലിക സാഹചര്യത്തില്‍ മാനവ സമൂഹം നേരിടുന്ന പരീക്ഷണങ്ങള്‍ ധാര്‍മ്മിക ജീവിത പോരാട്ടത്തിലൂടെ നേരിടാന്‍ വ്യക്തിയും സമൂഹവും തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. റിയാദ് ഇസ്ലാഹി സെന്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് രാമനാട്ടുകര അധ്യക്ഷത വഹിച്ചു. മാര്‍ച്ച് 5

Damam, gulf, Jeddah, Riyad

ഹൂതി അക്രമണം അപലപനീയം: സൗദി മന്ത്രിസഭ

റിയാദ്: യമനില്‍ നിന്നു ഹൂതികള്‍ നിരന്തരം നടത്തുന്ന അക്രമണങ്ങളെ സൗദി മന്ത്രിസഭാ യോഗം അപലപിച്ചു. സിവിവിലിയന്‍മാര്‍ക്കു നേരെയുളള അക്രമണങ്ങളെ പ്രതിരോധിക്കും. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഹൂതികളുടെ നടപടിയെന്നും മന്ത്രി സഭാ യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ഹൂതികള്‍ ആവര്‍ത്തിച്ച് സൗദി അറേബ്യയിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി അക്രമണത്തിന് ശ്രമിച്ചിരുന്നു. ജസാനില്‍ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടം പതിച്ച് അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ സാധാരണക്കാര്‍ക്കു നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.

Damam, gulf, Jeddah, Riyad

സൗദിയില്‍ ഫാര്‍മസികള്‍ വഴി സൗജന്യ കൊവിഡ് വാക്‌സിന്‍

റിയാദ്: സൗദി അറേബ്യയിലെ ഫാര്‍മസികളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. പ്രതിരോധ കുത്തിവെയ്പ് രാജ്യവ്യാപകമായി വേഗം നടപ്പിലാക്കുന്നതിനാണ് സൗജന്യ വാക്‌സിന്‍ വിതരണം. ഡിസംബര്‍ 17 മുതലാണ് സൗദിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. 13 പ്രവിശ്യകളിലായി 100ലധികം കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. കൂടുതല്‍ ജനങ്ങളില്‍ എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു. 18 വയസു കഴിഞ്ഞവര്‍ക്കു സൗദി ഫുഡ്

Damam, gulf, Jeddah, Riyad

തീര്‍ത്ഥാടകര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കും

റിയാദ്: ഹജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്നു സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. ഹജ്ജിന് മുന്നോടിയായി മക്കയിലെയും മദീനയിലെയും ആരോഗ്യമേഖലയില്‍ ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരെ കൂടുതല്‍ വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

അബഹയില്‍ ട്രക് കൊക്കയിലേക്ക് മറിഞ്ഞ് മലയാളി മരിച്ചു

റിയാദ്: ട്രക് കൊക്കയിലേക്ക് മറിഞ്ഞ് സൗദിയിലെ അല്‍ ബാഹ പ്രവിശ്യയലെ അല്‍ ഹനയില്‍ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പളളി സ്വദേശി നിതീഷ് (49) ആണ് മരിച്ചത്. ഡിവൈഡര്‍ തകര്‍ത്ത് ട്രക് കൊക്കയിലേക്ക് മറിയുകയായിരുന്നു. അല്‍ ബാഹയിലെ അല്‍ വജ്‌ന കമ്പനിയിലെ ഡ്രൈവറായിരുന്നു. മൃതദേഹം നിംറ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ ‘സേഫ് ഷോപ്പിംഗ് അവേഴ്‌സ്’

റിയാദ്: കൊവിഡ് പോരാട്ടത്തില്‍ പങ്കുചേരുന്നതിന് പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍ ‘സേഫ് ഷോപ്പിംഗ് അവേഴ്‌സ് ‘ ആരംഭിക്കുന്നു. സൗദിയിലെ ലുലു സ്‌റ്റോറുകളില്‍ മാര്‍ച്ച് 3 മുതല്‍ 9 വരെ ഇതിനായി പ്രത്യേക കാമ്പയിന്‍ നടക്കും. രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയാണ് സേഫ് ഷോപ്പിംഗ് അവേഴ്‌സ്. പകര്‍ച്ചവ്യാധി പ്രതിരോധിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനുമാണ് കാമ്പെയ്ന്‍. സേഫ് ഷോപ്പിംഗ് അവേഴ്‌സില്‍ അവശ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവക്ക് എക്‌സ്‌ക്ലൂസീവ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റ്

Damam, gulf, Jeddah, Riyad

മലയാളി യുവതി റിയാദില്‍ മരിച്ചു

റിയാദ്: ദല്ല ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട പന്തളം തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാജിമോള്‍(32) ഹൃദയാഘാദം മൂലം മരിച്ചു. പുതിയ വിസയില്‍ ഒരുമാസം മുമ്പാണ് ജോലിക്കെത്തിയത്. പിതാവ്: രാമചന്ദ്രന്‍, മാതാവ്: വിജയമ്മ, ഭര്‍ത്താവ്: എം ആര്‍ അകില്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, റിയാസ് സിയാംകണ്ടം എന്നിവര്‍ രംഗത്തുണ്ട്.

Damam, gulf, Jeddah, Riyad

ഹണിബീസ് തുണയായി; കൊടുവള്ളി സ്വദേശി നാടണഞ്ഞു

റിയാദ്: ഇരുവൃക്കകളും തകരാറിലായതോടെ അവശനിലയിലായ കോഴിക്കോട് കൊടുവള്ളി സ്വദേശി സെയ്ദിന് ഹണിബീസ് റിയാദ് കുടുംബ കൂട്ടായ്മ പ്രവര്‍ത്തകര്‍ തുണയായി. സുലയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ ബദിയയിലെ സാമൂഹ്യ പ്രവര്‍ത്തകനായ റാഫി പുല്ലാളൂര്‍ റിയാദില്‍ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ പരിശോധനയില്‍ രണ്ടു വൃക്കയും തകരാറിലാണെന്നു കണ്ടെത്തി. സാമൂഹ്യ പ്രവര്‍ത്തകനായ അസ്‌ലം പാലത്ത്, സിദ്ദിഖ് കോവൂര്‍ എന്നിവരുടെ സഹായത്തോടെ റിയാദ് ശുമേസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ദിനെ നാട്ടിലെത്തിക്കുന്നതിന് റാഫി പുല്ലാളൂര്‍, റിയാദ് ഹണിബീസ് അംഗങ്ങളായ ഷെമീര്‍ അല്‍കസര്‍, അസീസ് അല്‍മാല്‍കി, ആനി

Damam, gulf, Jeddah, Riyad

സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം

റിയാദ്: ജിദ്ദയിലേക്കുളള യാത്രാ മധ്യേ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം. കൊല്ലം സ്വദേശി സുബി ഗീവര്‍ഗീസ (33), എരുമേലി സ്വദേശി അഖില കളരിക്കല്‍ (29), ഡ്രൈവറായ കല്‍ക്കത്ത സ്വദേശി എന്നിവരാണ് മരിച്ചത്. എട്ടു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മലയാളി നഴ്‌സുമാരായ നാന്‍സി, പ്രിയങ്ക എന്നിവര്‍ തായിഫ് കിംഗഢ ഫൈസല്‍ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റുമിയ കുമാര്‍, ഖുമിത അര്‍മുഖന്‍, രജിത എന്നില്‍ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലും ചികിത്സയിലാണ്.

Damam, gulf, Jeddah, Riyad

പയ്യന്നൂര്‍ സൗഹൃദ വേദി കെ.എസ്. രാജന്‍ അനുസ്മരണം

റിയാദ്: പയ്യന്നൂര്‍ സൗഹൃദ വേദി കെ.എസ്. രാജന്റെ പത്താമത് അനുസ്മരണം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണന്‍ വി. വി അധ്യക്ഷത വഹിച്ചു. സനൂപ്കുമാര്‍ കെ എസ് രാജന്‍ സ്മാരക പ്രഭാഷണം നടത്തി. അബ്ദുല്‍ മജീദ്, രാജേഷ് അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു. ശശികുമാര്‍ സ്വാഗതവും തമ്പാന്‍. വി. വി നന്ദിയും പറഞ്ഞു.

Damam, gulf, Jeddah, Riyad

ജോ ബൈഡനും സല്‍മാന്‍ രാജാവും ടെലിഫോണില്‍ ചര്‍ച്ച നടത്തി

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും ടെലഫോണില്‍ ചര്‍ച്ച നടത്തി. ഭരണം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ജോ ബൈഡന്‍ രാജാവുമായി ഫോണില്‍ നേരിട്ട് ബന്ധപ്പെടുന്നത്. ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനു ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് രാജാവ് പറഞ്ഞു. മേഖലയിലും അന്തര്‍ദേശീയ രംഗത്തും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കും. രാജ്യത്തെ സഹായിക്കാനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധതയ്ക്കു രാജാവ് നന്ദി പറഞ്ഞു. ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന ഉറപ്പിനും സൗദി

Scroll to Top