മതേതരത്വം കാക്കണം; ജാഗരൂകരാകണം: എ എം ആരിഫ് എംപി
റിയാദ്: രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന് ജാഗരൂകരായിരിക്കണമെന്ന് ആലപ്പുഴ എംപി അഡ്വ. എ എം ആരിഫ് പറഞ്ഞു. ലോകത്തിന്റെ മുന്നില്‍ നാം തലയെടുപ്പോടെ ഉയര്‍ത്തി കാട്ടിയ മതേതരത്വം ഇന്ന് ചോദ്യ ചിഹ്നമായി മാറി. സമാധാനത്തോടെ കഴിഞ്ഞിരുന്ന സമൂഹത്തെ ഒറ്റ രാത്രികൊണ്ടാണ് ശത്രുക്കളാക്കി മാറ്റുന്നത്. ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ നമുക്കിടയിലും നടപ്പാക്കുന്നതിന് തക്കം പാര്‍ത്തിരിക്കുകയാണ് ഛിദ്ര ശക്തികള്‍. അതിനുദാഹരണമാണ് കളമശ്ശേരിയിലെ അനിഷ്ട്ട സംഭവവും അതിനെ തുടര്‍ന്ന് ആദ്യ മണിക്കൂറുകളില്‍ ഉണ്ടായ പ്രതികരണങ്ങളും. പോലീസിന്റെയും ഭരണ സംവിധാനത്തിന്റെയും […]














