Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍

Saudi News

Damam, gulf, Jeddah, Riyad

‘റിസ’ ഓണ്‍ലൈന്‍ ലഹരി വിരുദ്ധ പരിശീലനം

റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ദശലക്ഷം സന്ദേശ ക്യാമ്പയിന്റെ ഭാഗമായി സൗജന്യ ഓണ്‍ലൈന്‍ ലഹരിവിരുദ്ധ പരിശീലനം സംഘടിപ്പിക്കുന്നു. കുട്ടികള്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക പങ്കെടുക്കാം. താത്പര്യമുളളവര്‍ www.risatot.online വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. നവംബര്‍ 5ന് വൈകശട്ട് 7 മുതല്‍ (ഇന്ത്യന്‍ സമയം രാത്രി 9.30) ഓണ്‍ലൈന്‍ ക്ലാസ്സ് നടക്കും. നവംബര്‍ 12ന് വൈകീട്ട് സൗദിസമയം 7 മുതല്‍ (ഇന്ത്യന്‍സമയം രാത്രി 9.00) മൂല്യനിര്‍ണയ പരീക്ഷ നടത്തും. വിജയികള്‍ക്ക് ‘റിസ’ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി വിതരണണ ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ […]

Damam, gulf, Jeddah, Riyad

സൗദിയില്‍ 700 വനിതാ അഭിഭാഷകര്‍ക്ക് ലൈസന്‍സ്

റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ വനിതകള്‍ക്ക് അഭിഭാഷകരായി സേവനം അനുഷ്ടിക്കാന്‍ നീതിന്യായ മന്ത്രാലയം അനുമതി നല്‍കി. യോഗ്യതയുളള 700 വനിതകള്‍ക്ക് പുതുതായി രജിസ്‌ട്രേഷന്‍ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നീതിന്യായ മന്ത്രി ഡോ. വലീദ് അല്‍ സ്വംആനിയാണ് കൂടുതല്‍ വനിതാ അഭിഭാഷകര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് 1400 വനിതാ അഭിഭാഷകരാണ് വിവിധ പ്രവിശ്യകളിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നത്. പുതുതായി 700 പേര്‍ക്ക് ലൈസന്‍സ് അനുവദിച്ചതോടെ വനിതാ അഭിഭാഷകരുടെ എണ്ണ 2100 ആയി ഉയര്‍ന്നു. അഭിഭാഷകരായി എന്റോള്‍

Damam, gulf, Jeddah, Riyad

റെയ്ഡ് തുടരുന്നു; 17,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 17,255 നിയമ ലംഘകരായ വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. നിയമ ലംഘനത്തെ തുടര്‍ന്ന് തടവില്‍ കഴിഞ്ഞിരുന്ന 10,34 വിദേശികളെ നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു. ഒക്‌ടോബര്‍ 20 മുതല്‍ 26 വരെ രാജ്യത്ത് നടത്തിയ പരിശോധനകളില്‍ 9763 ഇഖാമ നിയമ ലംഘകര്‍ അറസ്റ്റിലായി. തൊഴില്‍ നിയമം ലംഘിച്ചതിന് 2581 പേരെയാണ് കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തി സുരക്ഷാ നിയമ ലംഘകരായ 4911 പേയെും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി അതിര്‍ത്തി വഴി

Damam, gulf, Jeddah, Riyad

സൗദിയില്‍ ബജറ്റ് മിച്ചം; ഒന്‍പത് മാസം 14,950 കോടി

റിയാദ്: സൗദി അറേബ്യ നടപ്പ് ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ അധിക വരുമാനം നേടിയതായി റിപ്പോര്‍ട്ട്. ഒന്‍പത് മാസത്തിനിടെ 14,950 കോടി റിയാല്‍ മിച്ചം കൈവരിച്ചതായും ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും ജനുവരി മുതല്‍ ഡിസംബര്‍ വരെയാണ് സൗദിയിലെ സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ വരെയുളള കണക്കു പ്രകാരം പ്രതീക്ഷിച്ചതിനേക്കാള്‍ 66 ശതമാനം അധിക വരുമാനം നേടാന്‍ കഴിഞ്ഞു. ഈ വര്‍ഷം ബജറ്റില്‍ 9,000 കോടി റിയാലാണ് മിച്ചം പ്രതീക്ഷിച്ചത്. എന്നാല്‍ സാമ്പത്തിക

Damam, gulf, Jeddah, Riyad

ദിവസം 168 വിവാഹ മോചന കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍ വിവാഹ മോചന കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഓരോ പത്തു മിനുറ്റിലും ഒരു വിവാഹ മോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് പ്രാദേശിക അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.സൗദി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ 2020ലെ കണക്കു പ്രകാരം 57,595 വിവാഹ മോചന കേസുകളിലാണ് രാജ്യത്തെ വിവിധ പ്രവിശ്യകളിലെ കോടതികള്‍ വിധി പറഞ്ഞത്. 2019ലെ വിവാഹ മോചന കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 12.7 ശതമാനം കൂടുതലാണ്. 2011 മുതല്‍ 2021 വരെയുളള 10 വര്‍ഷങ്ങളില്‍

Damam, gulf, Jeddah, Riyad

കേരള പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ട്രോഫി പ്രകാശനം ചെയ്തു

റിയാദ്: കേരള ക്രിക്കറ്റ് അസോസിയേഷന്‍ റിയാദ് സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗ്-2022 ക്രിക്കറ്റ് ടൂര്‍ണമെന്റിനുളള ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ട്രോഫി ലോഞ്ചിങ്ങ്, ടീം ജേഴ്‌സി റിലീസ്, ഫിക്‌സ്ചര്‍ പ്രകാശനം എന്നിവ വര്‍ണാഭമായ പരിപാടികളോടെ മദീന ഹൈപ്പര്‍മാര്‍ക്കെറ്റ് ഓഡിറ്റോറിയത്തില്‍ നടന്നു. സൗദി നാഷണല്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുല്‍ വഹീദ് ടൂര്‍ണമെന്റ് ട്രോഫി പ്രകാശനം ചെയ്തു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എട്ടു ടീമുകള്‍ക്കുള്ള ജേഴ്‌സിയികള്‍ സൗദി നാഷണല്‍ ടീം ക്യാപ്റ്റന്‍ അബ്ദുല്‍ വാഹീദ്, ടെക്‌സ പ്രസിഡന്റ് സജീവ് നാവായിക്കുളം,

Damam, gulf, Jeddah, Riyad

ദീബാജ് വേള്‍ഡ് സ്‌നേഹസംഗമം

റിയാദ്: ‘പ്രവാചക അധ്യാപനത്തിന്റെ കാലിക പ്രസക്തി’ എന്ന പ്രമേയത്തില്‍ വിവിധ പരിപാടികളോടെ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. ഉസ്താദ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യാതിഥി ആയിരുന്നു. അനീതി അരങ്ങുവാഴുന്ന കാലത്ത് നീതിയുടെ ശബ്ദമായി നിലകൊള്ളുന്നത് പ്രവാചകരുടെ അധ്യാപനങ്ങള്‍ മാത്രമാണ്. അത് കുടുംബ സമുദായിക ബന്ധങ്ങള്‍ക്കപ്പുറം ബഹുസ്വര സമൂഹത്തില്‍ കര്‍ശനമായി നടപ്പില്‍ വരുത്തണം. അതാണ് മാതൃക. വര്‍ഗ്ഗീയതയും വിഭാഗീയതയും ഉള്‍പ്പെടെയുളള കാലിക പ്രശ്‌നങ്ങള്‍ സ്‌നേഹം കൊണ്ടാണ് നേരിടേണ്ടത്. ഇസ്ലാം സഹിഷ്ണുതയും മാനുഷികമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന മതമാണെന്നും മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. എംഎന്‍ ഫാബ്രിക്‌സ്

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷ നവം. 11ന്

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയുടെ പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു. ഇസ്‌ലാംഹൗസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ: ഫവാസ് സഅദ് അല്‍ഹുനൈന്‍, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം. എം അക്ബര്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിശുദ്ധ ഖുര്‍ആന്‍ എല്ലാ കാലത്തേക്കുമുള്ള വേദഗ്രന്ഥമാണ്. പഠിക്കുംതോറും ഉത്തമ മനുഷ്യനാക്കാന്‍ വിശുദ്ധ ഖുര്‍ആന് കഴിയുമെന്ന് ഫവാസ് സഅദ് അല്‍ഹുനൈന്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദിയിലെ പ്രവാസി മലയാളികള്‍ക്ക് വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും

Damam, gulf, Jeddah, Riyad

സ്‌കൂള്‍ പ്രവൃത്തി ദിനത്തില്‍ മാറ്റം

റിയാദ്: സൗദിയില്‍ ശൈത്യകാലം ആരംഭിച്ചതോടെ സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത വര്‍ഷം മാര്‍ച്ച് 22 വരെ ശൈത്യകാല പ്രവൃത്തി സമയം പ്രാബല്യത്തില്‍ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ റിയാദില്‍ ഇന്ന് 29 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപമാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപം ഗണ്യമായി കുറയും. ശൈത്യകാലം ആരംഭിച്ച സാഹചര്യത്തിലാണ് സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയത്. റിയാദ് പ്രവിശ്യയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാവിലെ 6.45ന് ആരംഭിക്കും. അടുത്ത

Damam, gulf, Jeddah, Riyad

ബോളിവാര്‍ഡില്‍ ‘മിര്‍വാസ്’ കലാകേന്ദ്രം

റിയാദ്: ബോളിവാര്‍ഡില്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കലാകേന്ദ്രം ‘മിര്‍വാസ്’ പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക സ്റ്റുഡിയോ കോംപ്ലക്‌സ് കലാകാരന്‍മാര്‍ക്കും സര്‍ഗ പ്രതിഭകള്‍ക്കും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. 15 മേഖലകളില്‍ അരങ്ങേറുന്ന റിയാദ് സീസണ്‍ വേദികളില്‍ ഒന്നായ ബോളിവാര്‍ഡ് സിറ്റിയിലാണ് മിര്‍വാസ് കലാകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. ജനറല്‍ എന്റര്‍െൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അന്താരാഷ്ട്ര നിലവാരമുളള 22 സ്റ്റുഡിയോകള്‍, അറബി, ഇംഗ്‌ളീഷ് റേഡിയോ സ്‌റ്റേഷന്‍, പ്രൊഡക്ഷന്‍ സെന്റര്‍,

Damam, gulf, Jeddah, Riyad

ഹായില്‍ ഐ.സി.എഫ് മെഡിക്കല്‍ ക്യാമ്പ്

ഹായില്‍: ഐ.സി.എഫ് ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റിയും അല്‍നൂര്‍ ആശുപത്രിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വൈകീട്ട് 4 മുതല്‍ രാത്രി 10 വരെ അല്‍ നൂര്‍ ആശുപത്രി ആഡിറ്റോറിയത്തിലായിരുന്നു ക്യാമ്പ്. വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം, ലാബ് പരിശോധന, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടന്നു. അല്‍നുര്‍ അഡ്മിന്‍ മാനേജര്‍ അഹമ്മദ് അല്‍ തുറൈഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് സെന്‍ട്രല്‍ പ്രസിഡന്‍ന്റ് ബഷീര്‍ സഅദി കിന്നിംഗാര്‍ അധ്യക്ഷ്യത വഹിച്ചു. ഡോ. അഹ്മ്മദ് സല്‍മാന്‍, ഡോ. ഗോപിനാഥ്, ഇബ്രാഹിം

Damam, gulf, Jeddah, Riyad

സരിഗമ റിയാദ് കുടുബ സംഗമം

റിയാദ്: സരിഗമ ആര്‍ട്ടസ് കള്‍ച്ചറല്‍ റിയാദ് കുടുബ സംഗമം സംഘടിപ്പിച്ചു. സുലൈയില്‍ ഇബ്ദ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അല്‍താഫ് കാലിക്കറ്റ് അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ മീഡിയഫോറം വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന്‍ ഉല്‍ഘാടനം ചെയ്യുതു. ചെയര്‍മാന്‍ ജാേണ്‍സന്‍ മാര്‍ക്കാേസ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സിന്ധു ഷാജി, സജീര്‍ പൂന്തറ, ബിനു കെ തോമസ്, ഷെരീഖ് തൈക്കണ്ടി, ഷാജഹാന്‍ ചാവക്കാട്, നിഷാദ് ആലംക്കോട്, ഷിറാസ് അബ്ദുള്‍ അസീസ്, സക്കീര്‍, കബീര്‍ നല്ലളം, ഹുസൈന്‍ കരുനാഗപ്പള്ളി,

Damam, gulf, Jeddah, Riyad

പ്രവാസി പരിരക്ഷ സുപ്രധാനം: കുമ്പളത്ത് ശങ്കരപ്പിളള

റിയാദ്: ജന്മനാട്ടിലെ പ്രതികൂല സാഹചര്യം പ്രവാസത്തിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്ന സാധാരണക്കാരുടെ കണ്ണീരൊപ്പാനും കൈതാങ്ങാകലുമാണ് ഒ.ഐ.സി.സി യുടെ സുപ്രധാന ലക്ഷ്യമെന്ന് ഗ്ലോബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള. ആഗോള തലത്തില്‍ ഒ.ഐ.സി.സി യെ ശക്തിപ്പെടുത്താന്‍ നിശ്ചയദാര്‍ട്ട്യത്തോടെയുള്ള കഠിന ശ്രമത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. വിദേശരാജ്യങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധിയിലും പ്രയാസങ്ങളിലും ഇടപെട്ടുള്ള ജീവകാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കേരളത്തിലെ ചേരികള്‍ നഗരങ്ങളായതും കൂരകള്‍ കൊട്ടാരങ്ങളായതും പ്രവാസിയുടെ കഠിനാധ്വാനത്തിന്റെ പരിണിത ഫലമാണ്. എന്നാല്‍

Damam, gulf, Jeddah, Riyad

റിയാദില്‍ കായിക മാമാങ്കം; മലയാളി താരം ഖദീജ മാറ്റുരക്കും

റിയാദ്: സൗദി പ്രഥമ ദേശീയ ഗെയിംസ് റിയാദില്‍ ആരംഭിച്ചു. പ്രവാസി മലയാളി കോഴിക്കോട് കൊടുവള്ളി കദീജ നിസ ബാഡ്മിന്റന്‍ മത്സരത്തില്‍ മാറ്റുരക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണ് കദീജ. ന്യൂ മിഡ്ഡിലീസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സൗദി ഗെയിംസ് പ്രചരണാര്‍ഥം പ്രസിദ്ധീകരിച്ച പോസ്റ്ററില്‍ കദീജ നിസ ഇടം നേടിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. വര്‍ണാഭമായ ആഘോഷ പരിപാടികളോടെയാണ് ഗെയിംസിന് തിരിതെളിഞ്ഞത്. റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍

Scroll to Top