Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

Saudi News

Damam, gulf, Jeddah, Riyad

‘മനസ്സില്‍ എന്നും ബാപ്പുജി’ പി എം എഫ് ഗാന്ധി ജയന്തി ആഘോഷിച്ചു

റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു. ‘മനസ്സില്‍ എന്നും ബാപ്പുജി’ എന്ന പ്രമേയത്തിലായിരുന്നു ആഘോഷം. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ചീഫ് കോഡിനേറ്റര്‍ ഷിബു ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് മൈമൂന അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. സലിം കളക്കര, ഗഫൂര്‍ കൊയിലാണ്ടി, അഹമ്മദ് കബീര്‍, സുബൈര്‍ ആലുവ, ഷഫീഖ് പാറയില്‍, ഡോമെനിക്ക് സാരിയോ, കെ. ജെ […]

Damam, gulf, Jeddah, Riyad

പുരോഗമന സഖ്യം പീഡിതര്‍ക്ക് പ്രതീക്ഷ നല്‍കും: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് (പുരോഗമന ജനാധിപത്യ സഖ്യം) പീഡിത ജന വിഭാഗത്തിന്റെ പ്രതീക്ഷയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൗണ്‍ ബ്രാഞ്ച് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്തു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിച്ചു. ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ ശക്തമായ പ്രതിപക്ഷ പ്രതിരോധം തീര്‍ക്കാന്‍ യുപിഎയില്‍ നിന്നു കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. ബഹുഭൂരിഭാഗം ജനങ്ങളുടെ ഉപജീവനമായ കാര്‍ഷിക മേഖല പോലും കുത്തകകള്‍ക്ക് കൈമാറുകയാണ്. ഈ

Damam, gulf, Jeddah, Riyad

ഭാരതത്തിന്റെ പൈതൃകവും പ്രതാപവും തിരിച്ചു പിടിക്കണം: സി ആര്‍ മഹേഷ്

റിയാദ്: ഓ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി.ആര്‍. മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. ഭാരതത്തിന്റെ പൈതൃകവും പ്രതാപവും തിരിച്ചു പിടിക്കാന്‍ ഗാന്ധിയിലേക്ക് മടങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നു അദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് സമകാലിക പ്രസക്തിയേറിവരുകയാണ്. ഗാന്ധിഘാതകന്‍ ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ രാജ്യം ഭരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹര്‍ത്താസ് സംഭവങ്ങള്‍ ആവര്‍ത്തിക്കും. ഇന്ത്യ വലിയ അപകടത്തിലാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കണം. ഇതിനുളള

Damam, gulf, Jeddah

യമനില്‍ കൊവിഡ് പ്രതിരോധത്തിന് സൗദി സഹായം

റിയാദ്: യമനില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യയുടെ സഹായം. ഇതിന്റെ ഭാഗമായി പി സി ആര്‍ പരിശോധനക്കുളള ഉപകരണങ്ങള്‍ യമന്‍ ആരോഗ്യ മന്ത്രാലയത്തിന് നല്‍കി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ റിയാദ് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ അഞ്ച് പിസിആര്‍ ഉപകരണങ്ങള്‍ കൈമാറി. യമന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ആരോഗ്യ പരിചരണ പദ്ധതിക്കാണ് ഉപകരണം വിതരണം ചെയ്തതെന്ന് റിലീഫ് സെന്റര്‍ അറിയിച്ചു. യമനിലെ മാരിബ്, അല്‍മഹ്‌റ, ഷബ്‌വ, സൊകോത്ര, അല്‍വാദിയ ഗവര്‍ണറേറ്റുകളില്‍

gulf

റിയാദ് എംബസിയില്‍ ഗാന്ധിജയന്തി ആഘോഷം

റിയാദ്: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ഡി ബി ഭാടിയുടെ നേതൃത്വത്തില്‍ എംബസി അംങ്കണത്തിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ഗാന്ധിജയന്തി സന്ദേശം നല്‍കി. അന്താരാഷ്ട്ര അഹിംസാ ദിനമാണ് ഗാന്ധി ജയന്തി. സമാധാനത്തിന്റെ സന്ദേശമാണിതെന്നും അദ്ദേഹംപറഞ്ഞു. ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ ഡോ. ശോഭനാ രാധാകൃഷ്ണ ഗാന്ധിയന്‍ ദര്‍ശനം അവതരിപ്പിച്ചു ശ്രീവ്യാസ യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ എച്

Damam, gulf, Jeddah, Riyad

ഉംറ തീര്‍ത്ഥാടനം: മീഖാത്തില്‍ പ്രവേശിക്കാന്‍ ഏഴ് നിര്‍ദേശങ്ങള്‍

റയാദ്: ഉംറ തീര്‍ത്ഥാടര്‍ക്കുളള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മീഖാത്തുകളിലേക്ക് പ്രവേശനം നേടണമെങ്കില്‍ തീര്‍ഥാടര്‍ ഏഴു നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. ഇഅ്തമര്‍നാ ആപില്‍ വിവരങ്ങള്‍ നല്‍കി ഉംറ അനുമതി പത്രം നേടിയിരിക്കണം. മീഖാത്തുകളില്‍ സാമൂഹിക അകലം പാലിക്കണം. ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മീഖാത്തുകളില്‍ നിശ്ചയിച്ച സ്ഥലങ്ങള്‍ ഉപയോഗിക്കണം. മാസ്‌ക് ഉപയോഗിക്കാതെ മസ്ജിദില്‍ പ്രവേശിക്കരുത്. തീര്‍ഥാടകര്‍ സ്വന്തം നമസ്‌കാരപായ കരുതണം. മസ്ജിദിനകത്ത് നിശ്ചിത സ്ഥലത്ത് നമസ്‌കാരം നിര്‍വഹിക്കുക.

Damam, gulf, Jeddah, Riyad

ഉംറ തീര്‍ത്ഥാടനം; കൊവിഡ് ലക്ഷണമുളളവര്‍ക്ക് അനുമതിയില്ല

റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള പെര്‍മിറ്റ് നേടുന്നവര്‍ക്ക് കൊവിഡ് ലക്ഷണം ഉണ്ടെങ്കില്‍ അനുമതി പത്രം റദ്ദാക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ അസീസ് വസാന്‍. മന്ത്രാലയം പുറത്തിറക്കിയ മൊബൈല്‍ ആപ് സുഗമമായി ഉംറ കര്‍മം നിര്‍വഹിക്കാന്‍ ഉപകരിക്കും. ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ സമന്വയിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉംറ അനുമതിപത്രത്തിനുളള അപേക്ഷയാണ് ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ സ്വീകരിക്കുന്നത്. മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവിയിലെ റൗദാ ശരീഫ് എന്നിവിടങ്ങളില്‍ നമസ്‌കാരിക്കുന്നതിനുളള അനുമതി പത്രങ്ങളും പിന്നീട് ആപ്ലിക്കേഷന്‍ വഴി വിതരണം ചെയ്യുമെന്നും ഡോ. അബ്ദുല്‍

Damam, gulf, Jeddah, Riyad

ബിപിഎല്‍ കാര്‍ഗോ ശിഫയില്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ റിയാദിലെ ശിഫ സനഇയ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശിഫ മെയിന്‍ റോഡില്‍ മിന ഹൈപ്പറിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച പുതിയ ശാഖയുടെ ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ഹമീദ് അല്‍ മുബാറഖ് നിര്‍വഹിച്ചു. കെഎംസിസി ശിഫ പ്രസിഡന്റ് ഉമ്മര്‍, ശിഫ മലയാളി സമാജം പ്രസിഡന്റ് സാബു പത്തടി, ബി പി എല്‍ സെന്‍ട്രല്‍ മാനേജര്‍ മുഹമ്മദ് സുഫിയാന്‍, ഓപറേഷന്‍ മാനേജര്‍ മുഹമ്മദ് അസ്‌ലിം, ബത്ഹ ബ്രാഞ്ച് മാനേജര്‍

Damam, gulf, Jeddah, Riyad

ജിഎംഎഫ് ഗാന്ധിജയന്തി ആഘോഷിച്ചു.

റിയാദ്: മഹാത്മജിയുടെ നൂറ്റിയമ്പത്തിയൊന്നാം ജന്മദിനം ആഘോഷിച്ചു. ഗാന്ധിജി ചര്‍ക്ക ആരംഭിച്ചതിന്റെ നൂറ്റിയൊന്നാം വാര്‍ഷികം പ്രമാണിച്ച് ഗാന്ധിയന്‍ ദര്‍ശനം പ്രചരിപ്പിക്കുന്നതിന് ഗാന്ധി സ്മൃതിയും സംഘടിപ്പിച്ചു. ഗള്‍ഫ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. മലാസിലെ മണി ബ്രദേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്രം, കോഓര്‍ഡിനേറ്റര്‍ റാഫി പാങ്ങോട്, ജീവകാരുണ്യ കണ്‍വീനര്‍ അയൂബ് കരൂപടന്ന, കുഞ്ചു സി നായര്‍, ഹരികൃഷ്ണന്‍, സബിന്‍, മണി പിള്ളേ ബ്രദേഴ്‌സ് എന്നിവര്‍ സംസാരിച്ചു. മാത്യു ജോസഫ്,

Damam, gulf, Jeddah, Riyad

രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധം

റിയാദ്: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും യു.പി.യിലെ യോഗി ആദിത്യനാഥിന്റെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തതില്‍ ഓ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു. യുപിയില്‍ സ്ത്രീ പീഡനം പതിവായിരിക്കുന്നു. പിന്നോക്കകാര്‍ക്കെതിരെയുള്ള അധിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഹാത്രയില്‍ പത്തൊമ്പതുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തക്കര്‍ക്കൊപ്പം സമാധാനപരമായി പുറപ്പെട്ട നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുളള പോരട്ടത്തിലാണ് രാജ്യത്തെ ജനാധിപത്യത്തില്‍ വിശ്വസികള്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക്

Damam, gulf, Jeddah, Riyad

ലെവിയും വാറ്റും തുടരും: ധനമന്ത്രാലയം

റിയാദ്: വിദേശ തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ ലെവി തുടരുമെന്ന് ധന മന്ത്രാലയം. വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതി നിലവിലെ സാഹചര്യത്തില്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് അഞ്ച് ശതമാനമായിരുന്ന നികുതി 15 ശതമാനമായി ഉയര്‍ത്തിയത്. ബജറ്റ് കമ്മി വലിയ തോതില്‍ ഉയന്നന്ന സാഹചര്യത്തില്‍ ലെവിയും വാറ്റും തുടരും. ക്രൂഡ് ഓയില്‍ വില കുറയുകയും കയറ്റുമതി ഇടിയുകയും ചെയ്തത് സമ്പദ് ഘടനയെ ബാധിച്ചിട്ടുണ്ട്. 2021ലെ ബജറ്റ് തയ്യാറാക്കുന്ന ഒരുക്കത്തിലാണ് സൗദി അറേബ്യ. പൊതു വരുമാനം കുറയുകയും ചെലവ് ഗണ്യമായി

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് കാലത്ത് 2.84 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടം

റിയാദ്: സൗദി അറേബ്യയില്‍ 2.84 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി സ്വദേശികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുത്തിയെന്ന് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡിനെ തുടര്‍ന്ന് വിപണിയിലുണ്ടായ മാന്ദ്യമാണ് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നാലു ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതില്‍ 50,000 പേര്‍ ജോലി ഉപേക്ഷിച്ചവരാണ്. അതേസമയം, വന്‍കിട കമ്പനികളുടെ സഹായത്തോടെ തൊഴില്‍ വിപണിയിലുണ്ടായ മാന്ദ്യം മറികടക്കാനുളള ശ്രമത്തിലാണ് തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയം. ഇതിന്റെ

Damam, gulf, Jeddah, Riyad

ബാബരി കോടതി വിധി നിരാശാബനകം

റിയാദ്: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക സിബിഐ കോടതി വിധി അത്യന്തം നിരാശാജനകമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് ഘടകം. നീതിന്യായ വ്യവസ്ഥക്കേറ്റ കനത്ത പ്രഹരമാണ് വിധി. ജുഡീഷ്യറി സംഘപരിവാരത്തിന്റെ ചട്ടുകമായി മാറിയെന്നതിന്റെ തെളിവാണ് വ്യക്തമാക്കുന്നതെന്നും സോഷ്യല്‍ ഫോറം കുറ്റപ്പെടുത്തി. ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വിമുഖത കാട്ടിയ കോണ്‍ഗ്രസ് അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിസ്സംഗതയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. പരസ്യമായി പളളി തകര്‍ത്തതിന് തെളിവില്ലെന്ന വാദം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ നാണം

Damam, gulf, Jeddah, Riyad

ബാബരി വിധി; നീതിബോധത്തിനെതിര്: ഫ്രറ്റേണിറ്റി ഫോറം

ജുബൈല്‍: ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ വിധി രാജ്യത്തിന്റെ നീതിബോധത്തെ വെല്ലുവിളിക്കുകയാണെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍. മസ്ജിദ് പൊളിച്ചത് ആസൂത്രിതമല്ലെന്നും ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നും പരാമര്‍ശിച്ചാണ് പ്രതികളെ വെറുതെ വിട്ടത്. ഇത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യണം. ജനങ്ങളുടെ യുക്തിയെ ചോദ്യം ചെയ്യുന്ന വിധി അംഗീകരിക്കാന്‍ കഴിയില്ല. ഇതില്‍ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജുബൈല്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഷറഫുദ്ധീന്‍ ചങ്ങരംകുളം, സെക്രട്ടറി സജീദ് പാങ്ങോട് എന്നിവര്‍ സംസാരിച്ചു.

Scroll to Top