Sauditimesonline

modi and salman
പഹല്‍ഗാം ആക്രമണം: സൗദി സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി മടങ്ങി

gulf

ഇൻഷുറൻസ് ദുരുപയോഗം: വിദേശികള്‍ക്ക് നാടുകടത്തല്‍ ഉള്‍പ്പെടെ കടുത്ത ശിക്ഷ

നൗഫൽ പാലക്കാടൻ റിയാദ് : സൗദി അറേബ്യയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതി. പോളിക്ലിനിക്കുകളിലും ആശുപത്രികളിലും യഥാർത്ഥ അവകാശിക്ക് പകരം ആൾമാറാട്ടം നടത്തി കാർഡ് ദുരുപയോഗം ചെയ്യുന്ന നിരവധി കേസുകളാണ് ദിനേനെ റിപ്പോർട്ട് ചെയ്യുന്നത്. ഗുരുതരമായ ഈ നിയമ ലംഘനത്തെ കുറിച്ച് പലരും നിസാരമായാണ് കാണുന്നത്. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്ത് പിടിക്കപ്പെട്ടാൽ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് (CCHI ) അവർക്ക് വിലക്ക് ഏർപ്പെടുത്തും. ഇഖാമ നമ്പറിൽ വിലക്ക് വീണാൽ സൗദിയിലെ […]

gulf

റിയാദില്‍ സഞ്ജീവ് ഭട്ട് ഐക്യദാര്‍ഢ്യ സംഗമം

റിയാദ്: മലപ്പുറം ജില്ലാ കെ.എം.സി.സി റിവൈവ് സീസണ്‍ 2 സമാപന സമ്മേളന പ്രചരണാര്‍ത്ഥം മലപ്പുറം, ഏറനാട്, കോട്ടക്കല്‍, പൊന്നാനി മണ്ഡലങ്ങള്‍ സംയുക്തമായി സഞ്ജീവ് ഭട്ട് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിതീകരിച്ച് സത്താര്‍ താമരത്ത് (കെ.എം.സി.സി), നൗഫല്‍ പാലക്കാടന്‍ (ഒ.ഐ. സി.സി), വി. ജെ.നസ്‌റുദ്ദീന്‍ (മീഡിയാ ഫോറം), മുനീര്‍ ഫൈസി വഴിക്കടവ് (എസ്.ഐ.സി), ജയ ചന്ദ്രന്‍ നെരുവമ്പ്രം

gulf

ലോക കേരള സഭയില്‍ നിന്ന് കെ.എം.സി.സി പ്രതിനിധികള്‍ രാജിവെച്ചു

റിയാദ്: ലോക കേരള സഭയില്‍ നിന്ന് രാജി വെക്കുന്നതായി കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ്കുട്ടിയും അഷ്‌റഫ് വേങ്ങാട്ടും അറിയിച്ചു. ഇവര്‍ നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അനുമതി നല്കിയതോടെയാണ് ഇരുവരും രാജി നല്‍കിയത്. പ്രവാസി വ്യവസായി കണ്ണൂരിലെ സാജന്‍ മരണപെട്ടതുമായി ബന്ധപ്പെട്ട കേരള സര്‍ക്കാരിന്റെ നടപടികള്‍ പ്രവാസി വിരുദ്ധമാണ്. ഇതു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്നും ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു. ലോകമാകെ വ്യാപിച്ചു

gulf

സലാം തെന്നലക്ക് ഓ.ഐ.സി.സി യാത്രയപ്പ്

റിയാദ്: ദീര്‍ഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഓ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായി സലാം തെന്നലക്ക് ഓ.ഐ.സി.സി യാത്രയപ്പ് നല്‍കി. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജിഫിന്‍ അരീക്കോട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. സലാം തന്നലയെ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ നവാസ് വെള്ളിമാട്കുന്നു ഷാള്‍ അണിയിച്ചു. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ ഭാരവാഹികള്‍ സലാം തെന്നലക്ക് സമ്മാനിച്ചു.

gulf

സൗദിയില്‍ സ്വദേശി വനിത പൈലറ്റിന് നിയമനം

റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്ന നെസ്മ എയര്‍ലൈന്‍സില്‍ പൈലറ്റായി സ്വദേശി വനതക്ക് നിയമനം. കാപ്റ്റന്‍ യാസ്മീന്‍ അല്‍ മൈമനിക്കാണ് നിയമനം നല്‍കിയത്. ആദ്യ സര്‍വീസ് നടത്തിയ പൈലറ്റിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഊഷ്മള സ്വീകരണം നല്‍കി. സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതിന്റെ ഒന്നാം വാര്‍ഷികമാണ് കടന്ന് പോയത്. വനിതാ പൈലറ്റിന് നിയമനം നല്‍കിയതോടെ സ്ത്രീശാക്തീകരണത്തിന്റെ മറ്റൊരു അധ്യായം കുറിച്ചിരിക്കുകയാണ് നെസ്മ എയര്‍ലൈന്‍സ്. ഹായില്‍ അന്താരാഷ്ട്ര വിമാനാത്താവളത്തില്‍ നിന്ന് ഖസിം വിമാനത്താവളത്തിലേക്ക് ആദ്യ സര്‍വീസ്

gulf

മൈക് പോംപിയോ രാജാവുമായി ചര്‍ച്ച നടത്തി

റിയാദ്: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇറാനുമായി അമേരിക്ക സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് പോപിയോയുടെ സൗദി സന്ദര്‍ശനത്തിനുളളത്. ഇറാനെതിരെ അന്താരാഷ്ട്ര സഖ്യം ആവശ്യമാണെന്ന് മൈക് പോംപിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സുപ്രധാന ചര്‍ച്ച നടത്തും. ഇതിന്റെ ഭാഗമായാണ് പോപിയോ സൗദിയിലെത്തിയത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി യു.എ.ഇയും

gulf

വിദേശകാര്യ സെക്രട്ടറിയും കിരീടാവകാശിയും ഉച്ച ഭക്ഷണത്തിന് റസ്‌റ്റോറന്റില്‍

റിയാദ്: സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും നഗരത്തിലെ റസ്‌റ്റോറന്റിലെത്തിയത് കൗതുകമായി. ഉച്ചഭക്ഷണം കഴിക്കുന്നതിനാണ് ഇരുവരും ജിദ്ദ കോര്‍ണിഷിലെ റസ്റ്ററന്റില്‍ എത്തിയത്. പ്രോട്ടോകോളുകള്‍ ഉപേക്ഷിച്ചാണ് ഇരു നേതാക്കളും റസ്റ്ററന്റില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയത്. മുന്നറിയിപ്പില്ലാതെ എത്തിയതോടെ റസ്‌റ്റോറന്റിലെത്തിയ ഉപഭോക്താക്കളും അമ്പരന്നു. കൊട്ടാരത്തില്‍ ഉച്ച വിരുന്നിന് ഒരുക്കം നടത്തിയിരുന്നെങ്കിലും ഇരുവരും റസ്റ്ററന്റില്‍ പോകാമെന്ന് തീരുമാനിച്ചു. ഇതോടെയാണ് ഇവര്‍ നഗരത്തിലെ റസ്‌റ്റോറന്റിലെത്തിയത്. കനത്ത സുരക്ഷയും മുന്നൊരുക്കങ്ങളുമാണ് ഇരു നേതാക്കള്‍ക്കും ഒരുക്കുന്നത്. എന്നാല്‍ അപ്രതീക്ഷിത

gulf

ഈസ്റ്റ് വെനീസ് അസോസിയേഷന്‍ അംഗത്വ കാമ്പയിന്‍

റിയാദ്: റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) അംഗത്വ കാമ്പയിന്‍ ആരംഭിച്ചു. എട്ടു വര്‍ഷമായി കലാ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സേവനം ചെയ്യുന്ന കൂട്ടായ്മയാണ് ഇവ. റിയാദിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന കൂടുതല്‍ ആളുകളെ കൂട്ടായ്മയില്‍ ചേര്‍ക്കുന്നതിനാണ് അംഗത്വ കാമ്പയിനെന്ന് സംഘാടകര്‍ അറിയിച്ചു. അംഗത്വത്തിന് പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ (0559134091), സെക്രട്ടറി സിജു പീറ്റര്‍ (0592128001) എന്നിവരുമായി ബന്ധപ്പെടണം. ആലപ്പുഴ ജില്ലയില്‍ അരൂര്‍ മുതല്‍ തോട്ടപ്പള്ളി വരെയും കിഴക്ക് പുളിങ്കുന്ന് –

gulf

എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

അല്‍ ഖോബാര്‍: കിഴക്കന്‍ പ്രവിശ്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിനെ മലയാളി കൂട്ടായ്മകളുടെ സംയുക്ത വേദിയായ എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഭാരവാഹികള്‍ സന്ദര്‍ശിച്ചു. പ്രവാസികള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. നവോദയ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പവനന്‍ മൂലക്കീല്‍, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ഒ.ഐ.സി.സി റീജണല്‍ പ്രസിഡന്റ് ബിജു കല്ലുമല, കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി അലിക്കുട്ടി ഒളവട്ടൂര്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. കോബാര്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന

gulf

വര്‍ണാഭമായ പരിപാടികളോടെ അഞ്ചാമത് യോഗ ദിനം ആഘോഷിച്ചു

റിയാദ്: അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു. ഇന്റര്‍നാഷണല്‍ യോഗ ക്ലബും സമന്വയ സാമൂഹിക, സാംസ്‌കാരിക സമിതിയും സംയുക്തമായി റിയാദ് ടി.വി.ടി.സി ഫുട്ബാള്‍ സ്‌റ്റേഡിയത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിന് പുറമെ വിവിധ രാജ്യങ്ങളിലെ അഞ്ചു അംബാസഡര്‍മാരും പങ്കെടുത്തു. ശ്രീലങ്കന്‍ അംബാസഡര്‍ അസ്മി തസിമിന് യോഗമിത്ര പുരസ്‌കാരം നല്‍കി ആദരിച്ചു. അസ്മി തസീമിന് ബാംഗളൂരിലെ എസ് വ്യാസ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ശ്രീനിധി പാര്‍ത്ഥസാരഥി പ്രശംസാപത്രം സമ്മാനിച്ചു. ജര്‍മന്‍ അംബാസഡര്‍ ജോര്‍ഗ് റണൗ,

gulf

സ്‌പോണ്‍സര്‍ വേണ്ട; വിദേശികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്ഥിര താമസം അനുവദിക്കുന്ന പ്രീമിയം റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സ്പാര്‍ക് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരമന്ത്രാലയം ആരംഭിച്ച saprc.gov.sa വെബ് സൈറ്റ് വഴിയാണ് വിദേശികള്‍ പ്രീമിയം റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനില്‍ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മൂന്ന് ഘട്ടങ്ങളാണുളളത്. പ്രീമിയം ഇഖാമ നേടുന്നവര്‍ക്ക് സ്വദേശി പൗരന്‍മാര്‍ക്കുള്ള സുപ്രധാന ആനുകൂല്യങ്ങള്‍ക്കു അവകാശം ഉണ്ടാകും. ഇതായിരിക്കും വിദേശികളെ മുഖ്യമായും

gulf

തുര്‍ക്കി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

റിയാദ്: തുര്‍ക്കി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സൗദി അറേബ്യയില്‍ കാമ്പയിന്‍ ആരംഭിച്ചു. റിയാദ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റും തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് കാമ്പയിന്‍. ഖശോഗി കൊലപാതകത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന് തുര്‍ക്കി പ്രസിഡണ്ട് പറഞ്ഞിരുന്നു. കൊലപാതകത്തിന് വില കൊടുക്കേണ്ടി വരുമെന്നും തുര്‍ക്കി പ്രസിഡണ്ട് വ്യക്തമാക്കി. തുടര്‍ന്നാണ് തുര്‍ക്കി വിരുദ്ധ കാമ്പയിന്‍ സൗദിയില്‍ ശക്തമായത്. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് റിയാദ് ചേംബര്‍ ഓഫ് കോമേഴസ് പ്രസിഡണ്ട് അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ

gulf

ഐ.എസ് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല: ഡോ. ഹുസൈന്‍ മടവൂര്‍

റിയാദ്: ഇസ്ലാമിന്റെ പേരില്‍ കൊടുംഭീകതയും അക്രമങ്ങളും തീവ്ര വാദവും മുഖമുദ്രയാക്കിയ ഐ.എസ് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്ന് കെ.എന്‍. എം. സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. റിയാദ് കിങ് ഖാലിദ് ഫൗണ്ടേഷനും ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ഖുര്‍ആന്‍ മത്സര പരിപാടിയുടെ സമാപനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും വിഭാഗീയതയുമില്ലാതെ മുഴുവന്‍ സൃഷ്ടികള്‍ക്കും സ്‌നേഹവും അനുഗ്രഹങ്ങളും ചൊരിയുന്ന ദൈവത്തില്‍ വിശ്വാസിക്കുന്നവര്‍ ദൈവത്തിന്റെയും മതത്തി ന്റെയും പേരില്‍ കലഹിക്കുന്നത് ദൈവദോഷം തന്നെയാണ്. മതം ശാന്തതയും

gulf

കേളി സംവാദം: വൈകാരികതയ്ക്ക് വഴിമാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം

റിയാദ്: വൈകാരികതയ്ക്ക് വഴിമാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഷയത്തില്‍ കേളി ന്യൂസനയ്യ ഏരിയയുടെ സംവാദം സംഘടിപ്പിച്ചു. പത്താം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ ഭാഗമായിരുന്നു സംവാദം. ബത്ഹ മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ബേബികുട്ടി മോഡറേറ്ററായിരുന്നു. ജയചന്ദ്രന്‍ നെരുവമ്പ്രം ഉദ്ഘാടനം ചെയ്തു. മിഥ്യകളെ മുന്‍നിര്‍ത്തിയാണ് സാമൂഹിക അജണ്ടകള്‍ നിശ്ചയിക്കുന്നതെന്നും സത്യങ്ങളെ വളച്ചൊടിക്കുന്ന പഴയ കാലഘട്ടത്തിനു വിരാമമായെന്നും ജയചന്ദ്രന്‍ നെരുവമ്പ്രം പറഞ്ഞു. ജലീല്‍ കോതകുറിശ്ശി ആമുഖ പ്രഭാഷണം നടത്തി. മനോഹരന്‍ നെല്ലിക്കല്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ

Scroll to Top