കാത്തിരിപ്പും പ്രാര്‍ഥനയും തുണച്ചു; സുബയ്യ സുന്ദര്‍ മടങ്ങി
ജിദ്ദ: പത്തു വര്‍ഷത്തിലേറെ നീണ്ട ദുരിത ജീവിതത്തിനൊടുവില്‍ സുബയ്യ സുന്ദര്‍ (ഇമ്രാന്‍) മടങ്ങി. തമിഴ്‌നാട് ശിവഗംഗ തിരുപത്തൂര്‍ കലയപ്പ നഗര്‍ സ്വദേശി സുബയ്യ (58) ഇഖാമ പുതുക്കാന്‍ കഴിയാതെ കുടുങ്ങിയത്. 4000 റിയാല്‍ ട്രാഫിക് പിഴ അടക്കാന്‍ ഇല്ലാതെ വന്നതോടെ വര്‍ഷങ്ങളോളം ഇഖാമയും പുതുക്കിയിരുന്നില്ല. സ്‌പോണ്‍സറുടെ കീഴിലായിരുന്നില്ല ജോലി. അതുകൊണ്ടുതന്നെ ലെവി ഉള്‍പ്പെടെ ഭീമമായ സംഖ്യ അടച്ച് ഇഖാമ പുതുക്കാന്‍ സ്‌പോണ്‍സര്‍ സന്നദ്ധമായില്ല. കടുത്ത മാനസിക സമ്മര്‍ദ്ധവും നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന ആശങ്കയും അലട്ടിയ സുബയ്യയുടെ കാഴ്ച […]














