ഓണമധുരം; സിറ്റി ഫ്‌ളവര്‍ പായസ മത്സരം
ജുബൈല്‍: വിഭവ സമൃദമായ ഊണും നാലുതരം പായസവുമൊരുക്കി സിറ്റി ഫ്‌ളവര്‍ ഓണാഘോഷം. തിരുവോണ ദിനത്തില്‍ നടത്തിയ പായസമത്സരത്തില്‍ നിരവധി വീട്ടമ്മമാരും പങ്കെടുത്തു. മത്തങ്ങ, ബീറ്റ്‌റൂട്ട്, കാരറ്റ്, അരി, പാലട, സേമിയം, ഗോതമ്പ്, പരിപ്പ്, അട പായസമടക്കം മലയാളികളുടെ പായസപ്പെരുമയുടെ രുചിഭേദമാണ് പ്രവാസി വീട്ടമ്മമാര്‍ ഒരുക്കിയത്. പരിപാടിയില്‍ സൗദി പൗരപ്രമുഷന്‍ സുല്‍ത്താന്‍ യുസഫ് അല്‍ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. പായസ മത്സരത്തില്‍ ഒന്നാം സ്ഥാനം റയിസയും രണ്ടാം സ്ഥാനം ഷമീമയും മൂന്നാം സ്ഥാനം ഫസീല ഷിഹാബുദ്ധീനും നേടി. മത്സരത്തില്‍ പങ്കെടുത്ത […]










