രാജാവും അമേരിക്കന്‍ പ്രസിഡന്റും ടെലിഫോണില്‍ ചര്‍ച്ച നടത്തി
റിയാദ്: പലസ്തീന്‍ പ്രശ്‌നത്തില്‍ ന്യായവും ശ്വാശ്വതവുമായ പരിഹാരം കാണണമെന്ന് സൗദി അറേബ്യ. ഭരണാധികാരി സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കുന്നതിന് അമേരിക്ക നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. പലസ്തീനില്‍ ശാശ്വത പരിഹാരം കൈവരിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും ഭരണാധികാരി സല്‍മാന്‍ രാജാവ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചു. അറബ് സമാധാന സംരംഭത്തിന്റെ പ്രധാന തുടക്കമാണിത്. 2002 ല്‍ […]












