ഇറാന്‍ സൃഷ്ടിക്കുന്ന ഭീഷണി ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം
റിയാദ്: പശ്ചിമേഷ്യയില്‍ ഇറാന്‍ അപകടകരമായ ഭീഷണി സൃഷ്ടിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ വെല്ലുവിളിക്കുകയാണ്. യമനില്‍ ഹൂതികള്‍ക്ക് സഹായം നല്‍കി അറബ് മേഖലയെ ഭീഷണിപ്പെടുത്താനാണ് ഇറാന്‍ ശ്രമിക്കുന്നത്. അറബ് രാഷ്ട്രങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ് ഇറാന്‍ നടപടി. അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി ഇറാന്‍ ഇടപെടലുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ശത്രുതാപരമായ നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നത്. അറബ് രാജ്യങ്ങളില്‍ നാശം വിതക്കാനും ഛിദ്രത വളര്‍ത്താനും ഇറാന്‍ […]












