Sauditimesonline

RUKSANA TAHIYA
സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം

Saudi News

Damam, gulf, Jeddah, Riyad

ഇഫ്താര്‍ പുണ്യം നുകരാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍

റിയാദ്: സൗഹൃദത്തിന്റെ കരങ്ങള്‍ ചേര്‍ത്തുപിടിച്ച് ഇഫ്താര്‍ പുണ്യം നുകരാന്‍ പ്രാര്‍ഥനയോടെ ഒഴുകിയെത്തിയത് ആയിരങ്ങള്‍. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഒരുക്കിയ ജനകീയ ഇഫ്താര്‍ വിരുന്നിലാണ് അവിസ്മരണീയ കാഴ്ചക്ക് സാക്ഷിയായത്. നാലായിരത്തിലധികം ആളുകളാണ് അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ തടിച്ചുകൂടിയത്. മാളിന്റെ താഴെ നിലയില്‍ എണ്ണൂറിലധികം സ്ത്രീകളും ഇഫ്താറിന്റെ ഭാഗമായി. മികച്ച സംഘാടനവും വിഭവ സമൃദ്ധമായ ഭക്ഷണവും പരിപാടിയുടെ മാറ്റ് കൂട്ടി. സംഗമത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. അബ്ദുസമദ് […]

Damam, gulf, Jeddah, Riyad

‘റിംഫ്’ അത്താഴ സംഗമം

റിയാദ്: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം അത്താഴ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മനസ്സു ശുദ്ധീകരിക്കാനും മനുഷ്യ മനസ്സിനെ കൂടുതല്‍ അടുപ്പിക്കാനും പരിശീലനം നല്‍കുന്ന മാസമാണ് വിശുദ്ധ റമദാനെന്ന് അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. ആത്മീയ ചൈതന്യം നേടുന്നതോടൊപ്പം സ്‌നേഹത്തോടെ മറ്റുളളവരെ ചേര്‍ത്തുപിടിക്കാന്‍ റമദാന്‍ സംഗമങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. മൂന്ന്

Damam, gulf, Jeddah, Riyad

ശാന്തമാകും; കൂടുതല്‍ ശാന്തം

റിയാദ്: എട്ട് വര്‍ഷമായി തുടരുന്ന യമന്‍ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാന്‍ സൗദി-ഒമാന്‍ നയതന്ത്ര സംഘം. ഇതിന്റെ ഭാഗമായി നയതന്ത്ര പ്രതിനിധികള്‍ അടുത്ത ആഴ്ച യമന്‍ തലസ്ഥാനമായ സന്‍അയില്‍ പര്യടനം നടത്തും. ചൈനയുടെ മധ്യസ്ഥതയില്‍ ഇറാന്‍-സൗദി നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ഒമാന്റെ നേതൃത്വത്തില്‍ യമന്‍ സംഘര്‍ഷം പരിഹരിക്കാനുളള ശ്രമം. ഇതോടെ ഗള്‍ഫ് മേഖല കൂടുതല്‍ ശാന്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്‍ പിന്തുണക്കുന്ന ഹൂതികള്‍ യമന്‍ കേന്ദ്രീകരിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് ം

Damam, gulf, Jeddah, Riyad

സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച

റിയാദ്: സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ചൈനയിലെ ബീജിംഗില്‍ കൂടിക്കാഴ്ച നടത്തി. ഏഴ് വര്‍ഷം മുമ്പ് ഇറാനുമായുളള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്‌ഛേദിച്ചിരുന്നു. ചൈനയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ മാസം ഒപ്പുവെച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാന കൂടിക്കാഴ്ചക്ക് വേദി ഒരുങ്ങിയത്. സൗദി-ഇറാന്‍ വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന് പുതുശോഭ പകര്‍ന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അതിവേഗം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇറാന്‍-സൗദി ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതിന്റെ ഭാഗമായിരുന്നു സൗദി വിദേശകാര്യ

Damam, gulf, Jeddah, Riyad

നിതാഖാത്ത് വിജയകരം; സ്വകാര്യ തൊഴില്‍ വിപണിയില്‍ 22 ലക്ഷം സ്വദേശികള്‍

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് ഫലം കണ്ടുതുടങ്ങിയതായി മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വകാര്യ തൊഴില്‍ വിപണിയല്‍ സ്വദേശികളുടെ എണ്ണം വര്‍ധിച്ചതായും മന്ത്രാലയം അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ നിതാഖാത്ത് വിജയകരമാണ്. പരിഷ്‌കരിച്ച സ്വദേശിവത്ക്കരണ പദ്ധതി കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 21 ലക്ഷം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടി കൊടുത്തതായും മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.12 മാസത്തിനിടെ 1.77 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നാളെ മുതല്‍ ഞായറാഴ്ച വരെ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളില്‍ ഇടിയും മിന്നലും അനുഭവപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. മക്ക ഉള്‍പ്പെടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നാളെ ഉച്ചകഴിഞ്ഞ് ചാറ്റല്‍ മഴയും പൊടിക്കാറ്റും മനുഭവപ്പെടും. അസീര്‍, ജസാന്‍, അല്‍ ബാഹ, നജ്‌റാന്‍ എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെളളി മുതല്‍ മഴ ശക്തി പ്രാപിച്ച് ഞായര്‍ വരെ തുടരും. റിയാദ്, ഹായില്‍, മദീന, അല്‍ ഖസീം

Damam, gulf, Jeddah, Riyad

റമദാന്‍ സഹയം 300 കോടി റിയാല്‍; വിതരണം തുടങ്ങി

റിയാദ്: റമദാനില്‍ നിര്‍ധനര്‍ക്കുളള സാമൂഹിക സുരക്ഷാ സഹായം സൗദിയില്‍ വിതരണം ആരംഭിച്ചു. ഇതിനായി ഭരണാധികാരി സല്‍മാന്‍ രാജാവ് 300 കോടി റിയാല്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കി. സാമൂഹിക സുരക്ഷാ സഹായ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 1,000 റിയാലും കുടുംബാംഗ ത്തിനും 500 റിയാലും ലഭിക്കും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ഇന്നു മുതല്‍ നിക്ഷേപിച്ചു തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. വിധവകള്‍, അനാഥര്‍, തൊഴില്‍ രഹിതര്‍, പ്രായമായവര്‍, വികലാംഗര്‍, സൗദി സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ സഹായത്തിന്

Damam, gulf, Jeddah, Riyad

ചെങ്ങളം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: സന്ദര്‍ശന വിസയില്‍ മക്കളെ കാണാന്‍ റിയാദിലെത്തിയ കോട്ടയം ചെങ്ങളം സ്വദേശി മരിച്ചു. കളത്തിപറമ്പില്‍ അബ്ദുല്‍ ജബ്ബാര്‍ (70) ആണ് മരിച്ചത്. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. അല്‍ റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം റിയാദില്‍ ഖബറടക്കി. ഭാര്യ: അതിരമ്പുഴ കൊച്ചുപറമ്പില്‍ കുടുംബാംഗം സുരയ്യാ. മക്കള്‍: ജഹാസ് ജബ്ബാര്‍ (നഴ്‌സ്, ഭോപ്പാല്‍), ജമീല്‍ ജബ്ബാര്‍(റിയാദ്), ജസ്‌നാ ജബ്ബാര്‍. ജാമാതാക്കള്‍: അസ്മി ജഹാസ്, റിഷാ ജമീല്‍, ഹാരിസ് ഹസ്സന്‍(ദുബൈ).

Damam, gulf, Jeddah, Riyad

മൈത്രി കരുനാഗപ്പള്ളി ജനകീയ ഇഫ്താര്‍

റിയാദ്: കരുനാഗപ്പളളി കൂട്ടായ്മ മൈത്രി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സുലൈ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നസീര്‍ ഖാന്‍ റമദാന്‍ സന്ദേശം നല്‍കി. വെല്ലുവിളികളെ നേരിട്ട് കൂട്ടുകാരികളുടെ തോളിലേന്തി ബിരുദം പൂര്‍ത്തിയാക്കായ അലിഫ് മുഹമ്മദിനെ ചടങ്ങില് ആദരിച്ചു. ഇഫ്താര്‍ സംഗമം കണ്‍വീനര്‍ ബാലു കുട്ടന്‍, വൈസ് പ്രസിഡന്റുമാരായ

Damam, gulf, Jeddah, Riyad

ഇഫ്താര്‍ വിരുന്നൊരുക്കി റിയാദ് ടാക്കീസ്

റിയാദ്: ഉപവാസവും പ്രാര്‍ത്ഥനയും പകര്‍ന്ന ആത്മ നിര്‍വൃതിയുടെ കരുത്തില്‍ റിയാദ് ടാക്കീസ് ഇഫ്താര്‍ സംഗമം ഒരുക്കി. ജാതി, മത വ്യത്യാസമില്ലാതെ ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും സംഗമ വേദി പ്രവാസ ലോകത്തെ വേറിട്ട മാതൃകക്കാണ് സാക്ഷിയായത്. റിയാദ് എക്‌സിറ്റ് 18ലെ സുലൈ അഖിയാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ സഹപ്രവര്‍ത്തകരും, സംഘടനാ പ്രധിനിധികളും പങ്കെടുത്തു. പ്രസിഡന്റ് നൗഷാദ് ആലുവ, വൈസ് പ്രസിഡന്റ് നബീല്‍ ഷാ മഞ്ചേരി, സെക്രട്ടറി ഷഫീഖ് പാറയില്‍, ട്രഷറര്‍ സിജോ

Damam, gulf, Jeddah, Riyad

എം.ഇ.എസ് ഇഫ്താര്‍ സംഗമം

റിയാദ്: എം.ഇ.എസ് റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മലാസിലെ അല്‍മാസ് ആഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളും എം.ഇ.എസ് കുടുംബാംഗങ്ങളും പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സിറ്റി ഫ്‌ളവര്‍ അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. എംഇളസ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സക്കാത്ത് ശേഖരണവും വിതരണവും എന്നിവ സംബന്ധിച്ച് ചെയര്‍മാന്‍ ഫൈസല്‍ പൂനൂര്‍ വിശദീകരിച്ചു . എന്‍ഞ്ചി. അബ്ദുല്‍ റഹിമാന്‍ കുട്ടി, എന്‍ഞ്ചി. മുഹമ്മദ് ഇക്ബാല്‍, എന്‍ഞ്ചി. ഹുസൈന്‍ അലി, നിസാര്‍ അഹമ്മദ്, സത്താര്‍ കായംകുളം, ഡോ. അബ്ദുല്‍ അസീസ്, ഐ.പി.

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ സംഗമം: പ്രചാരണോദ്ഘാടനം

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ പഠന പദ്ധതിയുടെ 24മത് ദേശീയ സംഗമത്തിന്റെ പ്രചാരണേദ്ഘാടനം റിയാദ് മീഡിയ ഫോറം ട്രഷറര്‍ ജലീല്‍ ആലപ്പുഴ നിര്‍വഹിച്ചു. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ ആന്റ് അവയര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ മെയ് 12ന് ആണ് സംഗമം. ബത്ഹ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിലെ ഇഫ്താര്‍ വേദിയില്‍ നടന്ന പരിപാടിയില്‍ ഉനൈസ് പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ലോകത്തിന് മാതൃകയായ ഉത്തമ സമുദായത്തെ സൃഷ്ടിച്ച വിശുദ്ധ

Damam, gulf, Jeddah, Riyad

മലപ്പുറം ഒ ഐ സി സി റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താറും രാഹുല്‍ ഗാന്ധിക്കു ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു. രാജ്യത്തു അരാജകത്വം സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിന് എല്ലാവരും രംഗത്ത് വരണമന്നു ഐക്യദാര്‍ഢ്യ സദസ്സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദില്‍ എത്തിയ ന്യൂനപക്ഷ സെല്‍ ഭാരവാഹികളായ സലാം തെന്നലയെ ഭാസ്‌കരനും, ആഷിക്ക് വിവയെ ഉണ്ണികൃഷ്ണനും പൊന്നാട അണിയിച്ചു സ്വീകരിച്ചു. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജനറല്‍

Damam, gulf, Jeddah, Riyad

റിയാദ് ലുലു വെയര്‍ഹൗസിന് സൗരോര്‍ജ്ജം

റിയാദ്: ലുലു ഗ്രൂപ്പ് ആവിഷ്‌ക്കരിച്ച പരിസ്ഥിതി, സാമൂഹിക, നിര്‍വഹണം (ഇ.എസ്.ജി) സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി റിയാദ് ലുലു വെയര്‍ഹൗസില്‍ സൗരോര്‍ജ്ജ സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നു. കാനൂ റിന്യൂവബിള്‍ എനര്‍ജി ആന്റ് ക്ലീന്‍ മാക്‌സുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യവര്‍ഷം 0.87 എം.എന്‍ കിലോവാട്ട്‌സ് സോളാര്‍ ഊര്‍ജ ഉല്‍പാദനമാണ് ലക്ഷ്യം. ഇത്തരമൊരു സൗരോര്‍ജക്കുതിപ്പിലൂടെ സുസ്ഥിരതയിലേക്കും അത് വഴി പരിസ്ഥിതി സൗഹൃദ പദ്ധതിയോടുമുള്ള പ്രതിബദ്ധതയില്‍ ലുലുവിന്റെ കൈയൊപ്പ് നിര്‍ണായകമായിരിക്കും. കാര്‍ബണ്‍ ഫൂട്ട് പ്രിന്റിന്റെ ഉപഭോഗം

Scroll to Top