Sauditimesonline

HAJJ PERMIT
ഹജ്ജ് അനുമതിപ്പത്രം ഇല്ല; ആറു പേരെ കസ്റ്റഡിയിലെടുത്തു
Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര വ്യോമഗതാഗതം മെയ് 17 മുതല്‍: സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയില്‍ അന്താരാഷ്ട്ര വ്യോമ ഗതാഗതം മെയ് 17 മുതല്‍ മാത്രമേ പുനരാരംഭിക്കുകയുളളൂവെന്ന് ആഭ്യന്തര മന്ത്രാലയം. വാക്‌സിന്‍ വിതരണം വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് 31ന് വ്യോമ ഗതാഗതം ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് അന്താരാഷ്ട്ര വ്യേമാ ഗതാഗതം പുനരാരംഭിക്കാനുളള തീയതി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, കൊവിഡ് വാക്‌സിന്‍ വിതരണം വൈകുകയും ചെയ്തിരുന്നു. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദരും ഉള്‍പ്പെടുന്ന […]

Damam, gulf, Jeddah, Riyad

ഒ ഐ സി സി റിപ്പബ്ലിക് ദിനാഘോഷം

റിയാദ്: ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കര്‍ഷകരെ അവഗണിക്കുകയും അവഹേളിക്കുകയും ചെയുന്ന കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് കുഞ്ഞി കുമ്പള പറഞ്ഞു. മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു. പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു.സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനി കടവ്, അബ്ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, സജി കായംകുളം, ജില്ലാ പ്രസിഡന്റുമാരായ സുരേഷ് ശങ്കര്‍, സജീര്‍

Damam, gulf, Jeddah, Riyad

‘പ്രവാസി’ റിപ്പബ്ലിക് ദിന സംഗമം

റിയാദ്: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി സാംസ്‌കാരിക വേദി റിപ്പബ്ലിക് ദിന സംഗമം. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഗണേശ് വടേരി മുഖ്യ പ്രഭാഷണം നടത്തി. പൗരത്വ നിയമം, കാര്‍ഷിക ബില്‍, മനുഷ്യ വിരുദ്ധ നിയമങ്ങള്‍, സാമ്പത്തിക സംവരണം എന്നിവ ആവശ്യമായ ചര്‍ച്ചകള്‍ ഇല്ലാതെ ഏകാധിപത്യ നടപടികളിലൂടെയാണ് ഭരണകൂടം പാസ്സാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കുന്നതിന് ഭരണഘടനാ സ്ഥാപനങ്ങളും ഭരണാധികാരികളും നേതൃത്വം നല്‍കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍

Damam, gulf, Jeddah, Riyad

പുതുവര്‍ഷത്തില്‍ ‘ചില്ല’യുടെ ‘എന്റെ വായന’

റിയാദ്: ചില്ല സര്‍ഗവേദി ‘എന്റെ വായന’ വെര്‍ച്വല്‍ പരിപാടിയായി സംഘടിപ്പിച്ചു. കെ.സച്ചിദാനന്ദന്‍ രചിച്ച ‘ഗാന്ധി’ നാടകത്തിന്റെ വായനാനുഭവം സതീഷ് കുമാര്‍ വളവില്‍ പങ്കുവെച്ചു. ടീസ്റ്റ സെറ്റല്‍വാദിന്റെ ‘ബിയോണ്ട് ഡൗട്ട്’ സുരേഷ് ലാല്‍ അവതരിപ്പിച്ചു. ഗാന്ധിയെ അന്യവല്‍ക്കരിക്കുകയും ഗോഡ്‌സെയെ പൂജിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ആധിപത്യം കാണിക്കുന്ന വര്‍ത്തമാന കാലത്ത് രണ്ടു കൃതികളും പ്രസക്തമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അമൃത സുരേഷ് ‘വെന്‍ ഐ ഹിറ്റ് യു’ എന്ന നോവലിന്റെ വായനാനുഭവം അവതരിപ്പിച്ചു. മീന കന്തസാമിയുടെ നോവല്‍ ആത്മകഥയുടെ അംശങ്ങള്‍

Damam, gulf, Jeddah, Riyad

ഇസ്‌ലാഹി സെന്റര്‍ പാരന്റിംഗ് വര്‍ക് ഷോപ്പ് ജനുവരി 30ന്

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പാരന്റിംഗ് വര്‍ക് ഷോപ് സംഘടിപ്പിക്കുന്നു. ജനുവരി 30 ശനി സൗദി സമയം വൈകുന്നേരം 6ന് സൂം പ്ലാറ്റ്‌ഫോമില്‍ നടക്കും. കുട്ടികളുടെ പരിചരണ രീതിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, വ്യത്യസ്ത പ്രായങ്ങളില്‍ മാനസിക, ശാരീരിക ഘടകങ്ങളില്‍ കുട്ടികള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, സ്വഭാവ സംസ്‌കരണത്തില്‍ രക്ഷിതാക്കള്‍ ഉണ്ടാക്കുന്ന സ്വാധീനം എന്നിവ ചര്‍ച്ച ചെയ്യും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. മുഹമ്മദ് ഷാന്‍, കൗണ്‍സലിംഗ് വിദഗ്ധന്‍ റഫീഖ് കൊടിയത്തൂര്‍, ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവറില്‍ ‘പത്ത്, ഇരുപത്, മുപ്പത്’ പ്രൊമോഷന്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫഌര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് അവിശ്യമുള്ള വിലയേറിയ ഉല്‍പ്പന്നങ്ങള്‍ പത്ത്, ഇരുപത്, മുപ്പത് റിയാല്‍ ഓഫറില്‍ ലഭ്യമാകും. വിലക്കിഴിവ് ജനുവരി 27 മുതല്‍ ആരംഭിച്ചു. ഉത്പ്പന്നങ്ങള്‍ അവിശ്വസനീയമായ വിലയില്‍ പ്രൊമോഷനില്‍ ലഭ്യമാണ്.പത്തു റിയാല്‍ മുതല്‍ മുപ്പത് റിയാല്‍ വരെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളാണ് പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. സൗന്ദര്യവാര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്‌സി, വാച്ച്, ബാഗ്,

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

ആരോഗ്യ മന്ത്രാലയം ‘റിമോട്ട് ക്ലിനിക്കുകള്‍’ ആരംഭിച്ചു

റിയാദ്: ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ‘റിമോട്ട് ക്ലിനിക്കുകള്‍’ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് വേഗം ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനാണ് പദ്ധതിയെന്ന് മന്ത്രാലയം അറിയിച്ചു. അനാറ്റ്, സ്വഹതി ആപ്ലിക്കേഷന്‍ വഴിയാണ് ചികിത്സ ലഭ്യമാക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്ങ്ങള്‍ ഇല്ലാത്തവര്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും ഡോക്ടര്‍മാരുടെ നിര്‍ദേശം സ്വീകരിക്കാനും കഴിയും. കൊവിഡ് വൈറസ് പടരുന്നത് പരമാവധി ചെറുക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് വെര്‍ച്വല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. വ്യക്തികള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പരമാവധി കുറക്കണം. ഇതിന് വെര്‍ച്വല്‍

Damam, gulf, Jeddah, Riyad

ത്രൈമാസ ഇഖാമ; മന്ത്രിസഭ അംഗീകരിച്ചു

റിയാദ്: സൗദിയില്‍ വിദേശികളുടെ താമസാനുമതിരേഖയായ ഇഖാമ പുതുക്കാനുളള ഏറ്റവും കുറഞ്ഞ കാലയളവ് മൂന്ന് മാസമായി ചുരുക്കാന്‍ അനുമതി. നിലവില്‍ ഇഖാമയുടെ മിനിമം കാലാവധി ഒരു വര്‍ഷമാണ്. ഭേദഗതി ചെയ്ത വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ ഇഖാമ നേടുന്നതിനും പുതുക്കുന്നതിനും മൂന്ന് മാസത്തെ ലെവി ഉള്‍പ്പെടെയുളള ഫീസ് അടച്ചാല്‍ മതിയാകും. ഒരു വര്‍ഷത്തെ ഫീസ് ഒരുമിച്ച് അടക്കുന്നതില്‍ നിന്ന് ഇളവു ലഭിക്കുന്നത് ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമാകും. അതേസമയം, ലെവി ബാധകമല്ലാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മൂന്ന് മാസം വീതം

Damam, gulf, Jeddah, Riyad

ട്രാഫിക് പരിശോധന ശക്തമാക്കി റിയാദ് പൊലീസ്

റിയാദ്: ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ പൊലീസ് പരിശോധന ശക്തമാക്കി. രാത്രികാലങ്ങളില്‍ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ ട്രാഫിക് വിഭാഗം ഏര്‍പ്പെടുത്തിയ പ്രത്യേക പരിശോധനയില്‍ നിരവധിയാളുകള്‍ പിടിയിലായി, റിയാദ് ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിന്റെ തലസ്ഥാനത്തെ പ്രധാന റോഡുകളില്‍ പരിശോധന നടന്നു. എക്‌സ്പ്രസ് റോഡില്‍ വാഹനങ്ങളില്‍ അഭ്യാസം കാണിച്ച യുവാക്കളെ ട്രാഫിക് പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. അന്യ വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന ഹെഡ് ലൈറ്റ് ഉപയോഗിച്ചതിനും മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കാത്തതിനും നിരവധിയാളുകളെ പിടികൂടി. അവ്യക്തമായ നമ്പര്‍

Damam, gulf, Jeddah, Riyad

അംബാസഡറും ആരോഗ്യ മന്ത്രിയും ചര്‍ച്ച നടത്തി

റിയാദ്: ഇന്ത്യന്‍ അംബാസഡര്‍ ഡോ ഔസാഫ് സഈദും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. വ്യോമ ഗതാഗതം പുനസ്ഥാപിക്കുന്നതും ഇന്ത്യയില്‍ നിന്ന്‌കൊവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതും ഇരുവരും ചര്‍ച്ചചെയ്തു. ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ നേരിട്ട് സൗദിയിലെത്തുന്നതിന് ആവശ്യമായ നടപടികള്‍ സംബന്ധിച്ച് അംബാസഡര്‍ ആരോഗ്യ മന്ത്രിയെ ധരിപ്പിച്ചു. ഇതിനു പുറമെ ഇന്ത്യയില്‍ നിന്നുളള കൊവിഡ് വാക്‌സിന്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ

Damam, gulf, Jeddah, Riyad

പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കര്‍മ പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അഞ്ച് വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചു. വിവിധ പദ്ധതികളില്‍ വര്‍ഷം 4,000 കോടി ഡോളര്‍ നിക്ഷേപിക്കും. 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും പദ്ധതി വിശദീകരിച്ച കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. രാജ്യത്തെ സമ്പദ് ഘടനയില്‍ വന്‍ കുതിപ്പിന് കളമൊരുക്കുന്ന പ്രഖ്യാപനമാണ് പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാന്‍ കൂടിയായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. എണ്ണയിതര പദ്ധതികളില്‍ 320 ബില്യണ്‍ ഡോളര്‍ നിക്ഷിപിക്കും.

Damam, gulf, Jeddah, Riyad

പി എസ് സി നഴ്‌സിംഗ് പരീക്ഷ; ക്വാറന്റൈന്‍ ഇളവ് നല്‍കണം: വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: ജനുവരി 30ന് നടക്കുന്ന പി എസ് സി പരീക്ഷ എഴുതാന്‍ ഗള്‍ഫില്‍ പ്രവാസികളായി കഴിയുന്ന നഴ്‌സുമാര്‍ക്ക് ആവശ്യമായ സൗകര്യം ഏര്‍പെടുത്തണമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും ഫെഡറേഷന്‍ സൗദി നാഷണല്‍ കൗണ്‍സില്‍ കേരള മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് നഴ്‌സിംഗ് തസ്തികയില്‍ പി എസ് സി അവസാിനമായി മത്സര പരീക്ഷ നടത്തിയത്. ഈ സാഹചര്യത്തില്‍ വിദേശങ്ങളില്‍ കഴിയുന്ന നിരവധിയാളുകള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നുണ്ട്. വിമാന സര്‍വീസുകളുടെ

Damam, gulf, Jeddah, Riyad

കൊവിഡ് ഗവേഷണത്തില്‍ സൗദിക്ക് നേട്ടം: വിദ്യാഭ്യാസ മന്ത്രി

റിയാദ്: കൊവിഡ് വൈറസ് ഗവേഷണങ്ങളില്‍ സൗദി അറേബ്യക്ക് മികച്ച നേട്ടം. ലോകത്ത് പതിനാലാം സ്ഥാനവും അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവുമാണ് സൗദി അറേബ്യക്കുളളത്. ജി 20 അംഗരാജ്യങ്ങളില്‍ രാജ്യത്തിനു പന്ത്രണ്ടാം സ്ഥാനമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് അല്‍ഷെയ്ഖ് പറഞ്ഞു. വിദ്യാഭ്യാസത്തിനും ശാസ്ത്രീയ ഗവേഷണത്തിനും പ്രോത്സാഹനങ്ങളും നിരന്തര പിന്തുണയും ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് വൈറസുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ 84 ശതമാനവും പ്രസിദ്ധീകരിക്കാന്‍

Damam, gulf, Jeddah, Riyad

അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യത്തിന് അര്‍ഹത

റിയാദ്: സൗദി അറേബ്യയില്‍ അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. അടിസ്ഥാന ശമ്പളത്തിന്റെ 150 ശതമാനത്തിനാണ് അര്‍ഹത.തൊഴില്‍ നിയമ പ്രകാരം സ്വദേശികള്‍ക്കും വിദേശികള്‍ക്കും അധിക ജോലിക്ക് പ്രതിഫലം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ദിവസം എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി സമയം. ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് മണിക്കൂര്‍ അടിസ്ഥാനമാക്കി വേതനം വിതരണം ചെയ്യണം. അല്ലെങ്കില്‍ തൊഴിലാളിയുടെ അനുമതി നേടിയതിന് ശേഷം ശമ്പളത്തോടെ അവധി അനുവദിക്കണം.

Scroll to Top